മിയാവാക്കി വനത്തിന്റെ നിര്‍മ്മാണോദ്ഘാടനം നടത്തി മൂവാറ്റുപുഴ ബ്ലാക്ക് പഞ്ചായത്ത്

മൂവാറ്റുപുഴ: ബ്ലോക്ക് പഞ്ചായത്തിന്റെയും വനം വകുപ്പ് സാമൂഹ്യ വനവല്‍ക്കരണ വിഭാഗത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ നിര്‍മ്മിക്കുന്ന മിയാവാക്കി വനത്തിന്റെ നിര്‍മ്മാണോദ്ഘാടനം നടത്തി. ബ്ലാക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണന്‍ നിര്‍മ്മാണോദ്ഘാടനം നിര്‍വ്വഹിച്ചു.ബ്ലോക്ക് പഞ്ചായത്തിലെ അഞ്ചു സെന്റ് സ്ഥലത്താണ് നഗരവനം പദ്ധതിയിലുള്‍പ്പെടുത്തി മിയാവാക്കി ഫോറസ്റ്റ് നിര്‍മ്മിക്കുന്നത്.

150 ഓളം വിവിധ ഇനത്തില്‍പ്പെട്ട ചെടികളാണ് നടുന്നത്. ബ്ലോക്ക് പഞ്ചായത്തംഗം പ്രൊഫ. ജോസ് അഗസ്റ്റിന്‍ അധ്യക്ഷത വഹിച്ചു. യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ സാറാമ്മ ജോണ്‍, ഒ.കെ. മുഹമ്മദ്, ഷിവാഗോ തോമസ്, ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ എ.ലക്ഷ്മി , ബിഡിഒ രതി എം.ജി. തുടങ്ങിയവര്‍ പ്രസംഗിച്ചു

 

Back to top button
error: Content is protected !!