മൂവാറ്റുപുഴ അഹല്യ കണ്ണാശുപത്രി പതിനൊന്നാം വയസ്സിലേക്ക്

മൂവാറ്റുപുഴ: കേരളത്തിലെ ഏറ്റവും വലിയ നേത്രപരിചന ശൃംഖലയായ മൂവാറ്റുപുഴ അഹല്യ കണ്ണാശുപത്രി പതിനൊന്നാം വയസ്സിലേക്ക്. വാര്‍ഷികാഘോഷം പ്രമാണിച്ച് നേത്ര പരിശോധന, ഡയബറ്റിക് റെറ്റിനോപ്പതി ക്യാമ്പ്, ഗ്ലോക്കോമ ക്യാമ്പ് തുടങ്ങിയവ സൗജന്യമായി ഒരുക്കിയിരിക്കുന്നു. വെള്ളൂര്‍ക്കുന്നം അഹല്യ ആശുപത്രിയില്‍ നടന്ന വാര്‍ഷിക ആഘോഷം മാത്യു കുഴല്‍ നടന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. 10 വര്‍ഷത്തെ സേവനത്തിന് ശ്രീദേവി രാധാകൃഷ്ണനെയും, 2022 23 വര്‍ഷത്തെ ബെസ്റ്റ് എംപ്ലോയി ഓഫ് ദാ ഇയറായി തിരഞ്ഞെടുത്ത ലിറ്റി ബേബിയെയും ചടങ്ങില്‍ ആദരിച്ചു.വാര്‍ഷിക ആഘോഷത്തോടനുബന്ധിച്ച് ഒരുക്കിയിരിക്കുന്ന നേത്ര പരിശോധന ക്യാമ്പില്‍ 40 വയസ്സിന് മുകളില്‍ പ്രായമുള്ള ആളുകള്‍ക്ക് സൗജന്യ രജിസ്‌ട്രേഷനും ഡോക്ടര്‍ കണ്‍സള്‍ട്ടേഷനും ഒരുക്കിയിരിക്കുന്നു.ശനിയാഴ്ച 9 മുതല്‍ ആരംഭിക്കുന്ന ഡയബറ്റിക് റെറ്റിനോപ്പതി ക്യാമ്പില്‍ താക്കോല്‍ദ്വാര തിമിര ശസ്ത്രക്രിയയ്ക്ക് 10% ഇളവും, സൗജന്യ എ സ്‌കാനിംഗ്, 45 വയസ്സ് മുകളില്‍ പ്രായമുള്ള പ്രമേഹ രോഗികള്‍ക്ക് സൗജന്യ നേത്ര പരിശോധനയും സംഘടിപ്പിച്ചിരിക്കുന്നു. ഞായറാഴ്ച നടക്കുന്ന ഗ്ലോക്കോമ ക്യാമ്പില്‍ 45 വയസ്സിന് മുകളില്‍ പ്രായമുള്ള ഗ്ലോക്കോമ ലക്ഷണം ഉള്ളവര്‍ക്ക് സൗജന്യ നേത്ര പരിശോധനയും ഉണ്ടായിരിക്കും.ക്യാമ്പുകളില്‍ പങ്കെടുക്കുന്നവര്‍ക്ക് 10% ഇളവില്‍ കണ്ണടകള്‍ ലഭ്യമാക്കും. അത്യാധുനിക തിമിര ശസ്ത്രക്രിയ ഇപ്പോള്‍ കൂടുതല്‍ സുരക്ഷിതമാണ് അഹല്യയില്‍. ഞായറാഴ്ചകളിലും പൊതു അവധി ദിവസങ്ങളിലും അഹല്യയുടെ സേവനം നിങ്ങള്‍ക്കായി ഒരുക്കിയിരിക്കുന്നു. മൂവാറ്റുപുഴ അഹല്യ ഐ ഹോസ്പിറ്റല്‍ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ റെനി സക്കറിയ യോഗത്തിന് അധ്യക്ഷനായി.അഹല്യ ഹോസ്പിറ്റല്‍ സോണല്‍ മാനേജര്‍ സിനോജ് ജോസ് എ, മൂവാറ്റുപുഴ നഗരസഭ അവാര്‍ഡ് കൗണ്‍സില്‍ ബിന്ദു സുരേഷ്, ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേറ്റര്‍ ക്രിസ്റ്റി വി എം തുടങ്ങിയവര്‍ പ്രസംഗിച്ചു.

Back to top button
error: Content is protected !!