കിണറ്റില്‍ വീണ വയോധികന് രക്ഷകരായി മൂവാറ്റുപുഴ അഗ്നിരക്ഷാസേന

മൂവാറ്റുപുഴ: കിണറ്റില്‍ വീണ വയോധികന് രക്ഷകരായി മൂവാറ്റുപുഴ അഗ്നിരക്ഷാസേന. പായിപ്ര പഞ്ചായത്ത് നിരപ്പ് കാരച്ചാലില്‍ ചാക്കോ (80)യാണ് ഇന്ന് രാവിലെ 11.30ഓടെ 35അടി താഴ്ചയുള്ള കിണറ്റില്‍ വീണത്. കിണര്‍ വൃത്തിയാക്കാനും, പമ്പ് ശരിയാക്കുന്നതിനുമായി കിണറ്റില്‍ ഇറങ്ങിയ ചാക്കോ അവശനിലയിലാവുകയായിരുന്നു. കിണറില്‍ നിന്ന് തിരിച്ച് കയറാന്‍ കഴിയാതെ വന്നതോടെ മൂവാറ്റുപുഴ അഗ്നിരക്ഷാസേന സംഭവ സ്ഥലത്തെത്തി ചാക്കോയെ കരയ്ക്ക് കയറ്റുകയായിരുന്നു. കരയ്ക്ക് കയറ്റിയ ചാക്കോയെ മൂവാറ്റുപുഴ നിര്‍മ്മല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ മുഹമ്മദ് ഇക്ബാല്‍, സീനിയര്‍ ഫയര്‍ഓഫീസര്‍ മാരായ സിദ്ധീഖ് ഇസ്മായില്‍, നിഷാദ് സി.എ, ഫയര്‍ ഓഫീസര്‍മാരായ ഇബ്രാഹിം, വിമല്‍, വിഷ്ണു, അനസ്മുഹമ്മദ്, ടോമിപോള്‍ എന്നിവര്‍ ചേര്‍ന്നാണ് രക്ഷപ്രവര്‍ത്തനംനടത്തിയത്.

Back to top button
error: Content is protected !!