ക്രൈം

പണമടങ്ങിയ ബാഗ് വാഹനത്തിൽ നിന്നും മോഷ്ടിച്ചയാൾ പിടിയിൽ.

മൂവാറ്റുപുഴ: നിർത്തിയിട്ടിരുന്ന വാഹനത്തിൽ നിന്നും പണമടങ്ങിയ ബാഗ് മോഷ്ടിച്ചയാൾ പിടിയിൽ.
മൂവാറ്റുപുഴ വെള്ളൂർക്കുന്നം സ്വദേശി തേക്കുംകാട് വീട്ടിൽ ഹനീഫ (49) നെയാണ് ആലുവ ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച രാവിലെ സാധനങ്ങൾ എടുക്കാൻ ആലുവ മാർക്കെറ്റിൽ എത്തിയ വ്യാപാരിയുടെ വാഹനത്തിന്റെ മുൻഭാഗത്ത് സൂക്ഷിച്ചിരുന്ന പണമടങ്ങിയ ബാഗ് ആണ് മോഷണം പോയത്. സാധനങ്ങൾ എടുക്കാൻ വ്യാപാരി മാറിയ സമയത്താണ് പ്രതി ബാഗ് മോഷ്ടിച്ചത്. തുടർന്ന് ഇയാൾ പോലീസിൽ പരാതിപ്പെടുകയും അന്വേഷണത്തിനൊടുവിൽ ആലുവ പോലീസ് പ്രതിയെ പിടികൂടുകയും ചെയ്തു. എടത്തല, വാഴക്കുളം, മൂവാറ്റുപുഴ എന്നീ സ്റ്റേഷനുകളിൽ പ്രതിക്കെതിരായ മോഷണ കേസുകൾ നിലവിലുണ്ട്. ഇൻസ്പെക്ടർ രാജേഷ് പി. എസ്., എസ്. ഐ. ജയൻ, എ.എസ്.ഐ. മാരായ രാജേഷ് കുമാർ, മജു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

Back to top button
error: Content is protected !!
Close