ഡെങ്കിപ്പനി ; ആയവന പഞ്ചായത്തിലേക്ക് അടിയന്തര മെഡിക്കൽ സംഘത്തെ അയക്കണം

 

ആയവന: ആയവന ഗ്രാമപഞ്ചായത്തിൽ ഡെങ്കിപ്പനി പടർന്നുപിടിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ അടിയന്തര മെഡിക്കൽ സംഘത്തെ എത്തിക്കണമെന്ന് യു. ഡി. എഫ്. ജില്ലാ സെക്രട്ടറി വിൻസെന്റ് ജോസഫ് സർക്കാരിനോട് ആവശ്യപ്പെട്ടു. ഡെങ്കിപ്പനി ആദ്യം വ്യാപിച്ച വാരപ്പെട്ടി പഞ്ചായത്തിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ആയവന പഞ്ചായത്തിലെ കാക്കാട്ടൂർ, അഞ്ചൽപ്പെട്ടി, കാലാമ്പൂർ, സിദ്ധൻപടി , കവക്കാട് തുടങ്ങിയ പ്രദേശങ്ങളിലാണ് ഡെങ്കിപ്പനി വ്യാപിക്കുന്നത്.ഡെങ്കിപ്പനി റിപ്പോർട്ട്‌ ചെയ്ത പ്രദേശങ്ങളിൽ മെഡിക്കൽ സംഘം ക്യാമ്പ് നടത്തി ചികിത്സാ സൗകര്യങ്ങൾ ഒരുക്കണമെന്നും അദ്ദേഹം സർക്കാരിനോട് ആവശ്യപ്പെട്ടു.

Back to top button
error: Content is protected !!