മൂവാറ്റുപുഴയില്‍ സമാധാനത്തിന് മുന്‍കയ്യെടുക്കും, മാത്യു കുഴല്‍നാടന്‍ എംഎല്‍എ അക്രമി സംഘത്തെ നിലയ്ക്ക് നിര്‍ത്താന്‍ സിപിഎം തയ്യാറാകണം

 

 

 

മൂവാറ്റുപുഴ : മൂവാറ്റുപുഴയില്‍ ക്രമസമാധാനം വീണ്ടെടുക്കാന്‍ മുന്‍കയ്യെടുക്കുമെന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എ. സമാധാമാണ് കോണ്‍ഗ്രസിന്‍റെ വഴി, അക്രമം പാര്‍ട്ടിയുടെ വഴിയല്ല. എന്നാല്‍ അക്രമത്തെ പ്രതിരോധിക്കുന്നതിനൊപ്പം പ്രവര്‍ത്തകര്‍ക്ക് പൂര്‍ണ്ണ സംരക്ഷണം നല്‍കുമെന്നും എംഎല്‍എ പറഞ്ഞു. നിര്‍ഭാഗ്യകരമായ സംഭവങ്ങളാണ് മൂവാറ്റുപുഴയില്‍ അരങ്ങേറിയത്. മൂവാറ്റുപുഴയില്‍ ഇങ്ങനെ സംസ്കാരം ഇല്ലാത്തതാണ്. കോണ്‍ഗ്രസ് ഓഫീസിന് മുന്നിലെ കൊടിമരം നശിപ്പിച്ചതില്‍ നിന്നാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം. അടുത്ത ദിവസം പ്രതിഷേധം നടത്താന്‍ പാര്‍ട്ടിയും യുഡിഎഫും തീരുമാനിച്ചിരുന്നു. എന്നാല്‍ വിലാപയാത്ര എത്തുന്നു എന്നതിനാല്‍ രാഷ്ട്രീയ മര്യാദയുടെ പേരിലാണ് പരിപാടി മാറ്റിയത്. പിറ്റേന്ന് സമാധാനമായി പ്രതിഷേധിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചു. ഇതിനിടെയാണ് സാമൂഹ്യ മാധ്യമം വഴി നാടിനെ കലാപഭൂമിയാക്കാന്‍ ആഹ്വാനം ചെയ്തുള്ള പോസ്റ്റുമായി സിപിഎം നേതാവ് രംഗത്തുവന്നത്. പ്രകടനത്തിന് നേരെ അക്രമം അഴിച്ചുവിട്ടതും സാമൂഹ്യ മാധ്യമം വഴി നടത്തിയ അക്രമ ആഹ്വാനവും ദുഷ്ടലാക്കോടെയുള്ളതാണെന്നും ഇത് സംബന്ധിച്ച് അന്വേഷണം നടത്തണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു. എംഎല്‍എ ഓഫിസ് കേവലം പാര്‍ട്ടി ഓഫീസുമാത്രമല്ല, ദൈനം ദിനകാര്യങ്ങള്‍ക്കായി ഇവിടെ എത്തുന്ന നിരവധി സാധാരണക്കാരുടെ ആശ്രയ കേന്ദ്രമാണ്. പാര്‍ട്ടൈമായി വിദ്യാര്‍ഥിനി കൂടി ജോലി നോക്കുന്ന ഓഫീസിനു നേരെ അക്രമം അഴിച്ചുവിടുകയും ഗുണ്ടെറിയുകയും ചെയ്ത സംഭവത്തെ നിയമപരമായി നേരിടും. അക്രമിസംഘത്തെ നിലയ്ക്ക് നിര്‍ത്താന്‍ സിപിഎം തയ്യാറാവണമെന്നും മാത്യു കുഴല്‍നാടന്‍ എംഎല്‍എ പറഞ്ഞു.

 

ഫോട്ടോ ……………

സിപിഎം പ്രകടനത്തിനിടെ തകര്‍ത്ത മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ ഓഫീസ് സന്ദര്‍ശിക്കാന്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ എത്തിയപ്പോള്‍.

Back to top button
error: Content is protected !!