എസ്.എഫ്.ഐ പ്രവർത്തകർ പരീക്ഷാ ഹാളുകൾ അണുവിമുക്തമാക്കി.

 

പല്ലാരിമംഗലം: മെയ് 26 മുതൽ 30 വരെ സംസ്ഥാനത്ത് എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾ നടക്കുന്ന പശ്ചാത്തലത്തിൽ പല്ലാരിമംഗലം പഞ്ചായത്തിലെ ഏക പരീക്ഷ സെന്ററായ പല്ലാരിമംഗലം വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ പതിനഞ്ചോളം വരുന്ന പരീക്ഷാ ഹാളുകൾ
എസ്.എഫ്.ഐ പല്ലാരിമംഗലം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ അണുവിമുക്തമാക്കി.ബ്ലോക്ക് പഞ്ചായത്തംഗം
ഒ.ഇ അബ്ബാസ് പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. എസ്.എഫ്.ഐ ലോക്കൽ കമ്മിറ്റി പ്രസിഡന്റ് ഫിറോസ് ഖലാം കാഞ്ഞിരമുകളേൽ, സെക്രട്ടറി അതിൽ ഷാ മുഹമ്മദ്, വൈസ് പ്രസിഡന്റ് ജുനൈദ് ജബ്ബാർ, ജോയിന്റ് സെക്രട്ടറി
ഒ എ ബാസിത്, പി റ്റി എ ഭാരവാഹികളായ കെ എം കരിം, ഷിജീബ് സൂപ്പി,
കെ എം ഷാജി, ടി എം ബഷീർ എന്നിവർ നേതൃത്വം നൽകി.

Back to top button
error: Content is protected !!