കൃഷി നാശം സംഭവിച്ച കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം വിതരണം ചെയ്യുന്നതിന് 81.3 ലക്ഷം രൂപ അനുവദിച്ചു.


—————————————–
മൂവാറ്റുപുഴ: മൂവാറ്റുപുഴ ബ്ലോക്കിന് കീഴില്‍ കൃഷി നാശം സംഭവിച്ച കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിന് കൃഷി വകുപ്പില്‍ നിന്നും 81, 38, 134 ലക്ഷം രൂപ അനുവദിച്ചതായി എല്‍ദോ എബ്രഹാം എം.എല്‍.എ അറിയിച്ചു. 2018-19 കാലയളവില്‍ പ്രകൃതിക്ഷോഭം മൂലം കൃഷി നാശം സംഭവിച്ച 1153 കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിന് 67,35,917 ലക്ഷം രൂപയും ഗജ ചുഴലികാറ്റില്‍ വിള നാശം സംഭവിച്ച 181 കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിന് 14, 02, 217 ലക്ഷം രൂപയുമാണ് അനുവദിച്ചത്. കാലവര്‍ഷത്തെ തുടര്‍ന്നുണ്ടായ മഹാപ്രളയത്തില്‍ മൂവാറ്റുപുഴയാറ് കരകവിഞ്ഞ് ഒഴുകിയതോടെ പ്രദേശത്ത് കപ്പ, വാഴ, നെല്ല്, ജാതി, പച്ചക്കറി കൃഷികള്‍ അടക്കമുള്ള ഏക്കറ് കണക്കിന് കൃഷിയാണ് വെള്ളം കയറി നഷിച്ചത്. ഇതിന് ശേഷമുണ്ടായ ഗജ ചുഴലിക്കാറ്റിലും പ്രദേശത്ത് സമാനമായി രീതിയില്‍ കൃഷി നാശം സംഭവിച്ചിരുന്നു. കൃഷി വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ വിളനാശം സംഭവിച്ച കര്‍ഷകരുടെ കണക്കെടുപ്പ് നടത്തി നേരത്തെ സര്‍ക്കാരില്‍ സമര്‍പ്പിച്ചിരുന്നു. കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ദുരിതത്തിലായ കര്‍ഷകര്‍ക്ക്  നഷ്ടപരിഹാര തുക വിതരണം വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് എല്‍ദോ എബ്രഹാം എം.എല്‍.എ കൃഷി വകുപ്പ് മന്ത്രിയ്ക്ക് നേരത്തെ കത്ത് നല്‍കിയിരുന്നു. വീണ്ടും കാലവര്‍ഷത്തെ കാത്തിരിക്കുന്ന കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം ലഭ്യമായത് ഏറെ സഹായകരമായിരിക്കുകയാണ്. നഷ്ടപരിഹാര തുക അതാത് കര്‍ഷകരുടെ അക്കൗണ്ടില്‍ നിക്ഷേപിക്കുമെന്ന് കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ടാനി തോമസ് പറഞ്ഞു.
Back to top button
error: Content is protected !!