ക്വാ​റ​ന്‍റൈ​ന്‍ ലം​ഘി​ച്ച്‌ ബൈ​ക്കി​ല്‍ ചുറ്റിയടിച്ച ആ​ള്‍​ക്കെ​തി​രേ കേ​സ്

കോ​ത​മം​ഗ​ലം: കോ​വി​ഡ് 19 വ്യാ​പ​നം ത​ട​യു​ന്ന​തി​ന് സ്വ​യം നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യാ​നു​ള്ള നി​ര്‍​ദേ​ശം ലം​ഘി​ച്ച ലോ​റി ഡ്രൈ​വ​ര്‍​ക്കെ​തി​രേ കേ​സെ​ടു​ത്തു. കോ​ത​മം​ഗ​ലം പു​തു​പ്പാ​ടി സ്വ​ദേ​ശി ഷാ​ഹു​ലി​നെ​തി​രെ​യാ​ണ് കോ​ത​മം​ഗ​ലം പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. ഗു​ജ​റാ​ത്തി​ലെ അ​ഹ​മ്മ​ദാ​ബാ​ദി​ല്‍ നി​ന്ന് 26ന് ​എ​ത്തി​യ ഇ​യാ​ള്‍ പ​തി​വാ​യി പു​റ​ത്തി​റ​ങ്ങി ന​ട​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട ആ​രോ​ഗ്യ​വ​കു​പ്പും പോ​ലീ​സും പ​ല​കു​റി താ​ക്കീ​ത് ന​ല്‍​കി​യി​രു​ന്നു.

ബൈ​ക്കു​മാ​യി ക​റ​ങ്ങി​ന​ട​ക്കു​ക​യാ​ണ് പ​തി​വ്. പ​ല​പ്രാ​വ​ശ്യം അ​ധി​കൃ​ത​ര്‍ വീ​ട്ടി​ല്‍ ചെ​ന്നെ​ങ്കി​ലും കാ​ണാ​ന്‍ സാ​ധി​ച്ചി​ല്ല.വീ​ട്ടു​കാ​ര്‍ പ​റ​ഞ്ഞി​ട്ടും അ​നു​സ​രി​ച്ചി​ല്ല. പോ​ലീ​സും ആ​രോ​ഗ്യ​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും ഫോ​ണ്‍ വി​ളി​ച്ചാ​ല്‍ എ​ടു​ക്കു​ക​യു​മി​ല്ലെ​ന്ന് ബ​ന്ധ​പ്പെ​ട്ട​വ​ര്‍ പ​റ​ഞ്ഞു. ഇ​നി​യും നി​ര്‍​ദേ​ശം ലം​ഘി​ച്ചാ​ല്‍ ക​ര്‍​ശ​ന ന​ട​പ​ടി​യി​ലേ​ക്ക് നീ​ങ്ങു​മെ​ന്ന് അ​ധി​കൃ​ത​ര്‍ താ​ക്കീ​ത് ന​ല്‍​കി.

Back to top button
error: Content is protected !!