മുടവൂർ എൻ .എസ് .എസ് .കരയോഗം എല്ലാകരയോഗ കുടുംബങ്ങളിലും മാസ്‌ക്കുകളും സാനിറ്റൈസറും വിതരണം ചെയ്തു .

മൂവാറ്റുപുഴ:കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി 1010നമ്പർ വാഴപ്പിള്ളി മുടവൂർ എൻ .എസ് .എസ് .കരയോഗം എല്ലാകരയോഗ കുടുംബങ്ങളിലും മാസ്‌ക്കുകളും സാനിറ്റൈസറും വിതരണം ചെയ്തു . കരയോഗ കമ്മറ്റി അംഗമായ എം എം .രാജപ്പൻ പിള്ളക്ക് മാസ്കും സാനിറ്റൈസറും നൽകിക്കൊണ്ട് കരയോഗം പ്രസിഡണ്ട്‌ ജയകുമാർ വാഴപ്പിള്ളി പരിപാടിയുടെ ഉത്ഘാടനം നിർവ്വഹിച്ചു .കരയോഗം സെക്രട്ടറി ടി .ടി .വേണുഗോപാലൻ നായർ ,വൈസ് പ്രസിഡണ്ട്‌  മോഹന ചന്ദ്ര മേനോൻ ,ട്രഷറർ   കെ .ആർ .മുരളീധരൻ നായർ ,ജി .പ്രേം കുമാർ ,വനിതാസമാജ ഭാരവാഹികളായ സുശീല വാസുദേവൻ ,നിർമ്മല ആനന്ദ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി .

 

ചിത്രം-    കരയോഗം പ്രസിഡണ്ട്‌ ജയകുമാർ വാഴപ്പിള്ളി  കരയോഗ കമ്മറ്റി അംഗമായ എം എം .രാജപ്പൻ പിള്ളക്ക് മാസ്കും സാനിറ്റൈസറും നൽകിക്കൊണ്ട് പരിപാടിയുടെ ഉത്ഘാടനം നിർവ്വഹിച്ചു .
Back to top button
error: Content is protected !!