കൂ​ത്താ​ട്ടു​കു​ളം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ 31 വ​രെ ഡി​വൈ​എ​ഫ്‌ഐ ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്യും

കൂ​ത്താ​ട്ടു​കു​ളം: ന​ഗ​ര​സ​ഭ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ കി​ട​പ്പ് രോ​ഗി​ക​ള്‍​ക്കും കൂ​ട്ടി​രു​പ്പു​കാ​ര്‍​ക്കും ഉ​ച്ച​യ്ക്കും വൈ​കു​ന്നേ​ര​വു​മു​ള്ള ഭ​ക്ഷ​ണം 31 വ​രെ ഡി​വൈ​എ​ഫ്‌ഐ മേ​ഖ​ലാ ക​മ്മി​റ്റി വി​ത​ര​ണം ചെ​യ്യും. കോ​വി​ഡ് 19 രോ​ഗ​പ്ര​തി​രോ​ധ ന​ട​പ​ടി​ക​ള്‍ ശ​ക്ത​മാ​യ​തോ​ടെ ഇ​വി​ടെ ന​ട​ന്നു​വ​ന്നി​രു​ന്ന സൗ​ജ​ന്യ ഭ​ക്ഷ​ണ വി​ത​ര​ണം മു​ട​ങ്ങി​യി​രു​ന്നു. ഇ​തോ​ടെ​യാ​ണ് രോ​ഗി​ക​ള്‍​ക്ക് ഭ​ക്ഷ​ണ​മെ​ത്തി​ക്കു​വാ​നു​ള്ള ചു​മ​ത​ല ഡി​വൈ​എ​ഫ്‌ഐ ഏ​റ്റെ​ടു​ത്ത​തെ​ന്ന് മേ​ഖ​ല ഭാ​ര​വാ​ഹി​ക​ളാ​യ ബ്രൈ​റ്റ് മാ​ത്യു, അ​മ​ല്‍ ശ​ശി എ​ന്നി​വ​ര്‍ പ​റ​ഞ്ഞു.

Back to top button
error: Content is protected !!