നിർധനരായ വിദ്യാർത്ഥികൾക്ക് ടെലിവിഷൻ സെറ്റുകളും ടാബുകളും നൽകി മൂവാറ്റുപുഴ ഗവൺമെന്റ് സെർവെൻസ് സഹകരണ സംഘത്തിന്റെ കൈത്താങ്ങ്.

 

മുവാറ്റുപുഴ : നിർധനരായ വിദ്യാർത്ഥികൾക്ക് ടെലിവിഷൻ സെറ്റുകളും ടാബുകളും നൽകി മൂവാറ്റുപുഴ ഗവൺമെന്റ് സെർവെൻസ് സഹകരണ സംഘത്തിന്റെ കൈത്താങ്ങ്. പായിപ്ര ഗവൺമെന്റ് യുപി സ്കൂളിൽ നടന്ന ചടങ്ങിൽ ബാങ്ക് പ്രസിഡന്റ് ബെന്നി തോമസിൽ നിന്നും സ്കൂൾ അധ്യാപകരും പിടിഎ പ്രസിഡന്റ് സിറാജുദ്ദീൻ മൂശാരിയും ചേർന്ന് ടെലിവിഷൻ സെറ്റ് ഏറ്റുവാങ്ങി. ബാങ്ക് സെക്രട്ടറി വി കെ വിജയൻ പദ്ധതി വിശദീകരണം നടത്തി. പിടിഎ പ്രസിഡണ്ട് സിറാജുദ്ദീൻ മൂശാരി അധ്യക്ഷനായി. അദ്ധ്യാപകരായ മുഹ്സിന പി കെ, അനീസ കെ എം, ഗ്രീഷ്മ വിജയൻ, സഹദിയ കെ എം എന്നിവരും ചടങ്ങിൽ സംസാരിച്ചു.

Back to top button
error: Content is protected !!