മൂവാറ്റുപുഴ ടവേഴ്സ്ന്റെയും ,വൈസ്മെൻ ക്ലബിന്റെയും ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനാഘോഷം .

മൂവാറ്റുപുഴ ടവേഴ്സ്ന്റെയും ,വൈസ്മെൻ ക്ലബിന്റെയും അഭിമുഖ്യത്തിൽ, കെ.റ്റി ജേക്കബ്ബ് നഗർ റസിഡന്റ് അസോസിയേഷന്റെ സഹകരണത്തോടുകൂടി ലോക പരിസ്ഥിതി ദിനത്തിൽ വൃക്ഷ തൈകൾ നടലും മുൻ വർഷങ്ങളിൽ നട്ട തൈകളുടെ പരിപാലനവും ഹൗസിഗ്ബോർഡ് റോഡിൽ നടന്നു . അന്തരിച്ച വൈസ്മെൻ സീനിയർ നേതാവ് കാനം വിജയന്റെ പേരിൽ സ്മൃതി വ്യക്ഷം നട്ടുകൊണ്ട് വൈസ്മെൻ ഡിസ്ട്രിക്റ്റ് ഗവർണർ വൈസ്മെൻ ഡോ.പ്രഫ. ജേക്കബ് എബ്രഹാം ഉദ്ഘാടനം ചെയ്തു.നൂറോളം ഫല വ്യക്ഷ തൈകളാണ് കെ.ടി ജേക്കബ്ബ് നഗർ , എൻ .ജി ഓ ക്വോർട്ടേസ് അടക്കമുള്ള പ്രദേശത്ത് നട്ടത് .യോഗത്തിൽ ക്ലബ്ബ് പ്രസിഡന്റ് ഹിപ്സൺ എബ്രഹാം അദ്ധ്യക്ഷനായിരുന്നു. വാർഡ് കൗൺസിലർ കെ ബി ബിനീഷ്‌കുമാർ ,റസിഡന്റ് അസോസിയേഷൻ ഭാരാവാഹികളായ എം .കെ മോഹനൻ, അമൽ എൽദോസ് ,വൈസ്മെൻ നേതാക്കളായ ജോർജ് വെട്ടിക്കുഴി ,കെ. ആർ .ഉണ്ണികൃഷ്ണൻ , ജയിംസ് കീർത്തി ,ഹേമ വിജയൻ , ആൻറണി രാജൻ ,കൃഷ്ണമൂർത്തി , ഹരിപ്രസാദ് ,സുരേഷ് കെ.എസ് കുടുംബശ്രീ ചെയർപേഴ്സൺ സിന്ധു ജയൻ തുടങ്ങിയവർ പങ്കെടുത്തു

Back to top button
error: Content is protected !!