സംസ്ഥാന സർക്കാരിന്റെ വിശപ്പുരഹിത കേരളം പദ്ധതി കോതമംഗലം ബ്ലോക്ക് പഞ്ചായത്തിൽ ആരംഭിച്ചു.

കോതമംഗലം: ലോക്ക് ഡൗൺ സമയത്ത് ഒരാൾ പോലും വിശന്നിരിക്കാൻ പാടില്ലെന്ന ആശയത്തോടെ ആരംഭിച്ച മുഖ്യമന്ത്രിയുടെ വിശപ്പുരഹിത കേരളം പദ്ധതി പ്രാവർത്തികമാക്കി കോതമംഗലം ബ്ലോക്ക് പഞ്ചായത്ത്‌. ബ്ലോക്ക് പഞ്ചായത്തിന്റെ തന്നെ കാന്റീൻ ആണ് ഭക്ഷണശാല ആയി മാറ്റിയിരിക്കുന്നത്. കോതമംഗലം എം എൽ എ ആന്റണി ജോൺ, ബ്ലോക്ക് പഞ്ചായത്തു പ്രസിഡന്റ് റഷീദ സലിം, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഒ. ഇ. അബ്ബാസ്, വിൻസൺ ഇല്ലിക്കൽ, എ. വി. രാജേഷ്, എബി അബ്രഹാം, എം. എൻ. ശശി, ബ്ലോക്ക് ഡെവലെപ്മെന്റ് ഓഫീസർ കെ. എച്ച്. നാസർ, ജനറൽ എക്സ്റ്റൻഷൻ ഓഫീസർ എം. എസ്. സിദ്ധീഖ് എന്നിവർ ചടങ്ങിൽ സന്നിഹിതരായി. സംസ്ഥാനത്ത് കൊറോണ ഭീതിനിലനിൽക്കുന്ന സാഹചര്യത്തിൽ ബ്ലോക്ക് പഞ്ചായത്തിൽ തുടക്കം കുറിച്ച വിശപ്പുരഹിത കേരളം ഭക്ഷണശാല കൂടുതൽ ജനങ്ങൾക്ക് പ്രയോജനപ്രദമാകുമെന്ന് എം എൽ എ പറഞ്ഞു.

Back to top button
error: Content is protected !!