മുട്ടുകുത്തി പ്രതിഷേധിച്ച് എസ് എഫ് ഐ

 

മുവാറ്റുപുഴ.അമേരിക്കയിൽ കറുത്ത വർഗ്ഗക്കാരൻ ജോര്‍ജ്ജ് ഫ്ലോയിഡ് -ഇനെ  പോലീസുകാരൻ കാൽമുട്ട് കൊണ്ട് കഴുത്തുഞെരിച്ചു കൊന്ന സംഭവത്തിന്റെ പശ്ചാത്തലത്തിൽ എസ് എഫ് ഐ വർണവെറിക്കും ജാതീയ അതിക്രമങ്ങൾക്കുമെതിരായി മുട്ടുകുത്തി പ്രതിഷേധിച്ചു.. മൂവാറ്റുപുഴ ടൗണിൽ നടന്ന പ്രതിഷേധ സമരം എസ് എഫ് ഐ എറണാകുളം ജില്ലാ സെക്രട്ടറിയേറ്റ് അംഗം സഖാവ് വിജയ് കെ ബേബി ഉദ്ഘാടനം ചെയ്തു… ഏരിയ സെക്രെട്ടറിയേറ്റ് അംഗങ്ങളായ സബീൽ ഇ എസ്, ആബേൽ ബിൻസൺ, അസ്‌ലം അജി, ബേസിൽ മാത്യു എന്നിവർ പങ്കെടുത്തു..

Back to top button
error: Content is protected !!