റോഡിന്‍റെ സംരക്ഷണ ഭിത്തി ഇടിഞ്ഞത് യാത്രക്കാര്‍ക്ക് ഭീഷണിയാകുന്നു.

മൂവാറ്റുപുഴ : റോഡിന്‍റെ സംരക്ഷണ ഭിത്തി ഇടിഞ്ഞത് യാത്രക്കാര്‍ക്ക് ഭീഷണിയാകുന്നു. അമ്പലംപടി വീട്ടൂര്‍ റോഡിലെ വടമുക്ക് പാലത്തിന് സമീപമാണ് റോഡിന്‍റെ സംരക്ഷണ ഭിത്തി ഇടിഞ്ഞത്. കഴിഞ്ഞ ശനിയാഴ്ച രാത്രിയിലുണ്ടായ കനത്ത മഴയിലാണ് പതിറ്റാണ്ടുകള്‍ പഴക്കമുള്ള റോഡിന്‍റെ സംരക്ഷണ ഭിത്തി തകര്‍ന്ന്വീണത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് കരിങ്കല്ല് കൊണ്ട് നിര്‍മിച്ച സംരക്ഷണ ഭിത്തിയുടെ പലഭാഗത്തും കല്ലുകള്‍ ഇളകി അപകടാവസ്ഥയിലായിരുന്നു. ഈ റോഡിന്‍റെ ഭാഗമായ മുളവൂര്‍ പ്രദേശത്ത്  റോഡരിക് കോണ്‍ക്രീറ്റ് ചെയ്യുന്ന നവീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. ഇതിനിടയിലാണ് റോഡിന്‍റെ സംരക്ഷണ ഭിത്തി തകര്‍ന്നത്. ദിവസേന നൂറിലേറെ വാഹനങ്ങള്‍ സഞ്ചരിക്കുന്ന റോഡിന്‍റെ സംരക്ഷണ ഭിത്തി എത്രയും വേഗം പുനര്‍നിര്‍മ്മിച്ചില്ലെങ്കില്‍ റോഡിന് ഭീഷണിയാണന്ന് നാട്ടുകാര്‍ പറഞ്ഞു. കഴിഞ്ഞ കാലവര്‍ഷത്തിലും ഇവിടെ സംരക്ഷണ ഭിത്തി തകര്‍ന്നിരുന്നു. തുടര്‍ന്ന് പൊതുമരാമത്ത് വകുപ്പിന്‍റെ നേതൃത്വത്തില്‍ സംരക്ഷണ ഭിത്തി പുനര്‍ നിര്‍മിച്ചു നല്‍കി. പാലത്തിന് സമീപം കാലപഴക്കം ചെന്ന കെട്ടുകള്‍ മുഴുവനായി പൊളിച്ച് പുനര്‍നിര്‍മിക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.

ഫോട്ടോ …………….
വടമുക്ക് പാലത്തിന് സമീപം റോഡിന്‍റെ സംരക്ഷണ ഭിത്തി തകര്‍ന്ന നിലയില്‍.

Back to top button
error: Content is protected !!