നാട്ടിന്‍പുറം ലൈവ്രാമമംഗലം

കോവിഡ് കാലത്തു ശുചീകരണ തൊഴിലാളികൾക്ക് ആദരവ്

 

രാമമംഗലം:രാമമംഗലം ഹൈസ്കൂൾ സ്റ്റുഡൻറ് പോലീസ് കേഡറ്റിന്റെ ആഭിമുഖ്യത്തിൽ ശുചീകരണ തൊഴിലാളികൾക്ക്‌ ആദരവ്. സാദരം എന്ന പേരിൽ രാമമംഗലം കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലെ ശുചിത്വ മേഖലയിൽ ജോലി ചെയ്യുന്നവരെ ആദരിച്ചു.

കോവിഡ് കാലഘട്ടത്തിൽ സ്വന്തം ആരോഗ്യം പോലും പണയം വച്ച് പോരാട്ടം നടത്തുന്ന നിരവധി പേരുണ്ട് നമുക്ക് ചുറ്റും – ആരോഗ്യപ്രവർത്തകർ, പോലീസ്, ഫയർഫോഴ്സ് അംഗങ്ങൾ, മീഡിയ പ്രവർത്തകർ, ശുചീകരണ തൊഴിലാളികൾ തുടങ്ങിയവർ. ഇതിൽ അധികമാരുടെയും ശ്രദ്ധ പതിയാതെ പോയ വിഭാഗമാണ് ശുചീകരണ തൊഴിലാളികൾ. ഏറ്റവും അപകടം പതിയിരിക്കുന്ന പ്രവർത്തിയിലാണ് അവർ ദിവസേന ഏർപ്പെടുന്നത്. ഒരു ദിവസമെങ്ങാനും ഇവർ ജോലി ചെയ്തില്ലങ്കിലുള്ള അവസ്ഥ ആലോചിച്ചു നോക്കൂ. ഇവരുടെ മഹത്തായ പ്രവർത്തനത്തെ ജനസമക്ഷം കൊണ്ടുവരാനുള്ള ഉദ്യമമാണ് ‘സാദരം’!.

നമ്മുടെ നാടിനെ ആരോഗ്യ വിപത്തുകളിൽ നിന്ന് കാത്തുസൂക്ഷിക്കുന്ന ശുചീകരണ തൊഴിലാളി സുഹൃത്തുക്കളെ ആദരിക്കുക, അവരോടു ഐക്യദാർഢ്യം പ്രകടിപ്പിച്ചു കൊണ്ട് അവരോടൊപ്പം ചേർന്നോ അല്ലെങ്കിൽ സ്വന്തം വാസസ്ഥലങ്ങളോ ജോലിസ്ഥലങ്ങളോ പൊതുഇടങ്ങളോ വൃത്തിയാക്കുക, ഉത്തരവാദിത്വബോധത്തോടെയുള്ള ഒരു ശുചീകരണ പെരുമാറ്റം പ്രോത്സാഹിപ്പിക്കുക, ആരോഗ്യ സംരക്ഷണത്തിനായി നിർദ്ദേശിച്ചിട്ടുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുന്നതിന് പ്രേരിപ്പിക്കുക, ‘Reduce ,Reuse, Recycle ‘ എന്ന മൂന്ന് തത്വങ്ങൾ ജീവിതത്തിന്റ ഭാഗമാക്കുക തുടങ്ങിയവയാണ് ‘സാദരം’ കൊണ്ട് ഉദ്ദേശിക്കുന്നത്.

കോവിഡ് രോഗകാലത്തും മഴക്കാല രോഗ പ്രതിരോധത്തിനും ശുചിത്വം ഏറെ പ്രാധാന്യമുള്ള ഉള്ള ഈ സമയത്ത് ആരോഗ്യ സംരക്ഷണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു കൊണ്ടിരിക്കുന്ന ശുചിത്വ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന വരെ ആദരിക്കുക എന്ന മഹത്തായ കർമം നടത്തിയത്.രാമമംഗലം ഹൈസ്കൂൾ സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെ ആഭിമുഖ്യത്തിൽ രാമമംഗലം കമ്യൂണിറ്റി ഹെൽത്ത് സെന്ററിലെ ശുചീകരണ ജീവനക്കാരെ ആദരിച്ചു.രാമമംഗലം പോലീസ് സബ് ഇൻസ്‌പെക്ടർ പി ആർ ഒ & സി ആർ ഒ ശിവകുമാർ S,ഹൈസ്‌കൂൾ ഹെഡ്മാസ്റ്റർ മണി പി കൃഷ്ണൻ,ബ്ളോക് ഹെൽത്ത്‌ മെഡിക്കൽ ഓഫീസർ ജോബ്‌ വി ഒ എന്നിവർ ചേർന്ന് ജീവനക്കാരെ ആദരിച്ചു.കമ്മ്യൂണിറ്റി പോലീസ് ഓഫീസർ മാരായ അനൂബ് ജോണ്,സ്മിത കെ വിജയൻ,സിന്ധു പീറ്റർ,ഹെല്ത്ത് സൂപ്പർ വൈസർ ജോയ് ജോസഫ് എന്നിവർ പങ്കെടുത്തു.

ചിത്രം
രാമമംഗലം ഹൈസ്‌കൂൾ എസ് പി സി യുടെ നേതൃത്വത്തിൽ രാമമംഗലം ആശുപത്രിയിലെ ശുചികരണ തൊഴിലാളികളെ സബ് ഇൻസ്‌പെക്ടർ ശിവകുമാർ എസ് ആദരിക്കുന്നു.

Back to top button
error: Content is protected !!
Close