പ്രവാസികളുടെ മടക്കം: സര്‍ക്കാര്‍ നിലപാട് സുതാര്യമാക്കണം -പി.ഡി.പി.

 

കോതമംഗലം : കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ വിദേശരാജ്യങ്ങളില്‍ തൊഴില്‍ നഷ്ടപ്പെട്ടും , താമസ-ചികിത്സ സൗകര്യങ്ങള്‍ ലഭ്യമാകാതെയും ദുരിതമനുഭവിക്കുന്ന പ്രവാസികളുടെ മടങ്ങിവരവ് എളുപ്പമാക്കാന്‍ നടപടികള്‍ ലഘൂകരിക്കുകയും കൂടുതല്‍ വിമാന സര്‍വീസുകള്‍ ഏര്‍പ്പെടുത്തുകയും ചെയ്യണമെന്ന് പി.ഡി.പി.സംസ്ഥാന സെക്രട്ടറി വി.എം.അലിയാര്‍ ആവശ്യപ്പെട്ടു.
കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകളുടെ പ്രവാസി ദ്രോഹ നിലപാടുകള്‍ തിരുത്തുക , പ്രവാസികള്‍ക്ക് നാടണയാന്‍ നടപടികള്‍ ലഘൂകരിക്കുക, കൂടുതല്‍ വിമാന സര്‍വീസുകള്‍ ഏര്‍പ്പെടുത്തി കുറഞ്ഞ ടിക്കറ്റ് നിരക്കില്‍ മടങ്ങി വരാന്‍ അവസരമൊരുക്കുക ,  വിസ കാലാവധി സംബന്ധിച്ച് പുതുക്കിയ നിയമം തിരുത്തുക , വിദേശത്ത് മരണപ്പെട്ട പ്രവാസികളുടെ ആശ്രിതര്‍ക്ക് ധനസഹായം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് പി.ഡി.പി.നെല്ലിക്കുഴി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നെല്ലിക്കുഴി കവലയില്‍ നടത്തിയ സായാഹ്നധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് പ്രോട്ടോകോള്‍ നിയന്ത്രണം പാലിച്ച് നടത്തിയ ധര്‍ണ്ണയില്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഖാദര്‍ ആട്ടായം അദ്ധ്യക്ഷത വഹിച്ചു. നിയോജകമണ്ഡലം പ്രസിഡന്റ് ഷാഹുല്‍ ഹമീദ് , സെക്രട്ടറി റഹീം അയിരൂര്‍പ്പാടം , അഷറഫ് ബാവ , കെ.എം.ഉമ്മര്‍, റ്റി.എം.സിറാജ് ,അലി തുരുത്തുമ്മേല്‍ , എന്‍.എ.അബ്ദുല്‍ ഖാദര്‍ , കെ.എം.സൈഫുദ്ദീന്‍ , ഷിയാസ് മേതല, ബഷീര്‍ കുരുംപിനാംപാറ, വി.എം.ഷിഹാബ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

 

ഫോട്ടോ അടിക്കുറിപ്പ്: പ്രവാസികളുടെ മടങ്ങിവരവ് എളുപ്പമാക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ ലഘൂകരിക്കണമെന്നാവശ്യപ്പെട്ട് പി.ഡി.പി.പ്രവര്‍ത്തകര്‍ നെല്ലിക്കുഴി കവലയില്‍ നടത്തിയ സായാഹ്ന ധര്‍ണ്ണ സംസ്ഥാന സെക്രട്ടറി വി.എം.അലിയാര്‍ ഉദ്ഘാടനം ചെയ്യുന്നു.

Back to top button
error: Content is protected !!