പി.പി എസ്തോസ് അനുസ്മരണ ദിനം ആചരിച്ചു

മുവാറ്റുപുഴ:സി പി ഐ എം നേതാവായിരുന്ന പി പി എസ്തോസിന്റെ 32-ാമത് അനുസ്മരണ ദിനാചരണം സി പി.ഐ.എം മുവാറ്റുപുഴ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി എം ഇസ്മയിൽ പതാക ഉയർത്തി.തുടർന്ന്  പി പി എസ്തോസിന്റെ ശവകുടീരത്തിൽ പുഷ്പാർച്ചന നടത്തി.സംസ്ഥാന കമ്മിറ്റി അംഗം ഗോപി കോട്ടമുറിയ്ക്കൽ ഉദ്ഘാടനം ചെയ്തു.ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി ആർ മുരളീധരൻ, ഏരിയാ സെക്രട്ടറി എം ആർ പ്രഭാകരൻ, ഏരിയാ കമ്മിറ്റി അംഗങ്ങളായ ടി എൻ മോഹനൻ, യു ആർ ബാബു, എം എ സഹീർ, സി കെ സോമൻ, ജോർജ്ജ് കെ കുരുവിള, സജി ജോർജ്ജ് എന്നിവർ പങ്കെടുത്തു.
കോവിഡ് ജാഗ്രതാ നിർദ്ദേശ പ്രകാരം ലളിതമായാണ് അനുസ്മരണം സംഘടിപ്പിച്ചത്. ഏരിയാ കമ്മിറ്റിയുടെ ഫെയ്സ് ബുക്കിൽ സി പി ഐ എം സംസ്ഥാന കമ്മിറ്റി അംഗം ഗോപി കോട്ടമുറിയ്ക്കൽ അനുസ്മരണ പ്രഭാഷണം നടത്തി.
ചിത്രം
മുവാറ്റുപുഴയിൽ സംഘടിപ്പിച്ച
പി പി എസ്തോസ്  അനുസ്മരണ ദിനാചരണം സി പി ഐ എം സംസ്ഥാന കമ്മിറ്റി അംഗം ഗോപി കോട്ടമുറിയ്ക്കൽ ഉദ്ഘാടനം ചെയ്യുന്നു
Back to top button
error: Content is protected !!