പിറവത്ത് പുഴക്കടവിൽ ആളൊഴിഞ്ഞ ബൈക്കും ഹെൽമറ്റും – പുഴയിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

 

പിറവം: പിറവം എക്‌സൈസ് കടവിൽ ആളൊഴിഞ്ഞ ബൈക്കും ഹെൽമെറ്റും കണ്ടെത്തിയതിനെത്തുടർന്ന് പോലീസും ഫയർഫോഴ്സും പുഴയിൽ തിരച്ചിൽ നടത്തിയങ്കിലും ആളെ കണ്ടെത്താനായില്ല . കടവിന് സമീപം രാവിലെ മുതൽ കെ.എൽ. 07 -എക്സ് -2505 എന്ന സുസുക്കി ബൈക്കും ഹെൽമറ്റും ആണ് കണ്ടെത്തിയത്. തുടർന്ന് നടന്ന അന്വേഷണത്തിൽ  ഇലഞ്ഞി ആലപുരം കൊഴുപ്പയിൽ വീട്ടിൽ ജോഫിൻ (26 ) എന്ന വിദ്യാർത്ഥി എത്തിയ ബൈക്കാണ് എന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയ്യാളെ ഫോണിൽ വിളിച്ചെങ്കിലും സ്വിച്ച് ഓഫാണ്. രാവിലെ വീട്ടിൽ നിന്നും ഷട്ടിൽ കളിയ്ക്കാൻ പോയതായി വീട്ടുകാർ പറയുന്നു . ബാംഗ്ലൂരിൽ ഫിസിയോ തെറാപ്പി പഠിക്കുന്ന ജോഫിൻറെ പിതാവ് റിട്ട. എസ്.ഐ .ആണ്. കോതമംഗലത്ത്‌ നിന്നും സ്‌കൂബാ ടീമും എത്തി തിരച്ചിൽ നടത്തി. നാളെ  വീണ്ടും തിരച്ചിൽ തുടരുമെന്ന് പോലീസ് അറിയിച്ചു.

Back to top button
error: Content is protected !!