പൈനാപ്പിള്‍ ചാലഞ്ച് പദ്ധതിയ്ക്ക് വാഴക്കുളത്ത് തുടക്കമായി.

മൂവാറ്റുപുഴ: ലോക്ക് ഡൗണ്‍ പശ്ചാത്തലത്തില്‍ പ്രതിസന്ധിയിലായ പൈനാപ്പിള്‍ കര്‍ഷകരെ സഹായിക്കാന്‍ പൈനാപ്പിള്‍ ചാലഞ്ച് പദ്ധതിയുമായി കൃഷി ഓഫീസര്‍മാരുടെ സംഘടനയായ അസോസിയേഷന്‍ ഓഫ് അഗ്രികള്‍ചറല്‍ ഓഫീസേഴ്‌സ് കേരളയുടെ എറണാകുളം ശാഖയുടെയും വാഴക്കുളം പൈനാപ്പിള്‍ ഫാര്‍മേഴ്‌സ് അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തിലാണ് പൈനാപ്പിള്‍ ചലഞ്ചിന് തുടക്കം കുറിച്ചത്. 25-ടണ്‍ പൈനാപ്പിള്‍ സംഭരിക്കാനാണ് അസോസിയേഷന്‍ തീരുമാനിച്ചിരിക്കുന്നത്. ഇന്നലെ വാഴക്കുളത്ത് നിന്ന് ആറ് ടണ്‍ പൈനാപ്പിള്‍ അസോസിയേഷന്‍ സംഭരിച്ചു. അസോസിയേഷന്റെ നേതൃത്വത്തില്‍ വിവിധ സ്ഥലങ്ങളില്‍ വില്‍പ്പന നടത്തുന്നതിനാണ് പൈനാപ്പിള്‍ സംഭരിച്ചിരിക്കുന്നത്. പൈനാപ്പിള്‍ ചലഞ്ച് പദ്ധതിയുടെ ഉദ്ഘാടനം എല്‍ദോ എബ്രഹാം എം.എല്‍.എ കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ടാനി തോമസിന് പൈനാപ്പിള്‍ നല്‍കി ഉദ്ഘാടനം ചെയ്തു. വാഴക്കുളം അഗ്രോ ആന്റ് ഫ്രൂട്ട്‌സ് പ്രൊസസ്സിംഗ് കമ്പനി ചെയര്‍മാന്‍ ഇ.കെ.ശിവന്‍, ഡയറക്ടര്‍ ജോളി ജോര്‍ജ്, പൈനാപ്പിള്‍ ഫാര്‍മേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ജയിംസ് ജോര്‍ജ്, സെക്രട്ടറി ജോജോ ജോസഫ് എന്നിവര്‍ സംമ്പന്ധിച്ചു.

ചിത്രം-കൃഷി ഓഫീസര്‍മാരുടെ പൈനാപ്പിള്‍ ചാലഞ്ച് പദ്ധതിയുടെ ഉദ്ഘാടനം എല്‍ദോ എബ്രഹാം എം.എല്‍.എ കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ടാനി തോമസിന് പൈനാപ്പിള്‍ നല്‍കി നിര്‍വ്വഹിക്കുന്നു.
Back to top button
error: Content is protected !!