അയൽ സംസ്ഥാനങ്ങളിൽ കുടുങ്ങി കിടക്കുന്ന മലയാളികളെ തിരികെ എത്തിക്കുവാൻ കെ.എസ്.ആർ.ടി.സിയുടെ സേവനം വിനിയോഗിക്കണം : എൽദോസ് കുന്നപ്പിള്ളി

പെരുമ്പാവൂർ : ലോക്ക് ഡൗൺ മൂലം മറ്റു സംസ്ഥാനങ്ങളിൽ കുടുങ്ങികിടക്കുന്ന മലയാളികളെ തിരികെ നാട്ടിൽ എത്തിക്കുന്നതിന് കെ.എസ്.ആർ.ടി.സിയുടെ സൗകര്യം വിനിയോഗിക്കണമെന്ന് എൽദോസ് കുന്നപ്പിള്ളി എം.എൽ.എ മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ ആവശ്യപ്പെട്ടു. വിദ്യാർഥികളെ സൗജന്യമായി ഈ സൗകര്യത്തിലൂടെ തിരികെ എത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.
ഉന്നത വിദ്യാഭ്യാസത്തിനായി പോയിരുന്ന നിരവധി വിദ്യാർഥികൾ ഇപ്പോൾ പല സംസ്ഥാനങ്ങളിലും ലോക്ക്ഡൗണിൽപ്പെട്ട അവസ്ഥയിലാണ്. ജോലിക്കായി പോയവർ, ബിസിനസ്സ് ആവശ്യങ്ങൾക്കായി എത്തപ്പെട്ടവർ, ചികിത്സയ്ക്കായി എത്തിയവർ തുടങ്ങി പതിനായിരക്കണക്കിന് ആളുകൾ എല്ലാം തന്നെ ഇപ്പോൾ മറ്റു സംസ്ഥാനങ്ങളിൽ ദിവസങ്ങളായി  മറ്റൊരു വഴിയും ഇല്ലാത്ത അവസ്ഥയിലാണ്. നിരവധി ആളുകൾ നിയമാസഭാംഗം എന്ന നിലയിൽ തന്നെ ഫോണിൽ ബന്ധപ്പെടുന്നുണ്ട് എന്ന് എം.എൽ.എ കത്തിൽ ചൂണ്ടിക്കാട്ടി.
സംസ്ഥാന സർക്കാർ മറ്റു സംസ്ഥാനങ്ങളുമായി ചർച്ച നടത്തി ഈ മലയാളികളെ തിരികെയെത്തിക്കുവാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണം. ഇതര സംസ്ഥാനങ്ങളിലെ തൊഴിലാളികളെയും മറ്റും തിരികെയെത്തിക്കുവാൻ അതാത് സർക്കാരുകൾ മുൻകൈ എടുക്കുന്നത് സംസ്ഥാന സർക്കാർ മാതൃകയാക്കണമെന്നും എത്രയും വേഗത്തിൽ അതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിക്കുന്നുണ്ട്.
Back to top button
error: Content is protected !!