കഞ്ചാവ്‌ ചെടികൾ നട്ട് വളർത്തിയ കോട്ടപ്പടി സ്വദേശി പിടിയിൽ

പെരുമ്പാവൂർ: മൂന്ന് മാസം പ്രായമുള്ള രണ്ട് കഞ്ചാവ്‌ ചെടികൾ നട്ട് വളർത്തിയ കോട്ടപ്പടി വടാശ്ശേരി വെള്ളാരപ്പിള്ളി വീട്ടിൽ സൂരജ് (34) നെ പോലീസ് അറസ്റ്റ് ചെയ്‌തു. ഇന്ന് രാവിലെ പെരുമ്പാവൂർ ഡിവൈഎസ്പി ബിജുമോന് ലഭിച്ച രഹസ്യ സന്ദേശമാണ് പ്രതിയെ പിടികൂടാൻ സഹായിച്ചത്. ഈ വിവരം കോട്ടപ്പടി ഇൻസ്‌പെക്ടർ സി. ശ്രീജിത്തിനെ അറിയിക്കുകയും , തുടർന്ന് നടന്ന അന്വേഷണമാണ് പ്രതിയെ പിടികൂടുവാൻ സഹായമായത്. വടാശ്ശേരിയിലെ ഒരു കുടുംബ ക്ഷേത്രത്തിനോട് ചേർന്നുള്ള കപ്പ നട്ടിരിക്കുന്ന സ്ഥലത്തിന് സമീപമുള്ള പുരയിടത്തിലാണ് കഞ്ചാവ് ചെടി പോലെ തോന്നിക്കുന്ന ഒരു ചെടി നിൽക്കുന്നതായി കണ്ടത്തുകയും, ചെടി കഞ്ചാവാണെന്ന് സ്ഥിതീകരിക്കുകയുമായിരുന്നു. ചെടി പോലീസ് കസ്റ്റഡിയിൽ എടുത്തു. കൊറോണ കാലത്തു ഒരു രസത്തിന് വേണ്ടി വളർത്തിയതാണ് എന്നാണ് സൂരജ് പോലീസിനോട് വെളിപ്പെടുത്തിയിരിക്കുന്നത്.

കോട്ടപ്പടി പോലീസ് സ്റ്റേഷൻ ഹെഡ് ഓഫീസർ ഇൻസ്‌പെക്ടർ സി.ശ്രീജിത്ത് , എസ്‌ഐ മാരായ എൽദോ സി.കെ , സാബു എം. പീറ്റർ, എഎസ്ഐ സിദ്ധിക്ക് കെ.എം , സാബു ജോൺ , അനീഷ് കുര്യാക്കോസ്, പ്രദീപ് കുമാർ, സിപിഒ മാരായ അഭിലാഷ് എം.എം , ലിജേഷ് എം.ആർ, ജിജോ വര്ഗീസ് , രഞ്ജിത് എം.ആർ തുടങ്ങിയവർ റെയ്‌ഡിൽ പങ്കെടുത്തു.

Back to top button
error: Content is protected !!