പായിപ്ര പഞ്ചായത്ത് ഭരണ സമതിക്കെതിരെ എൽ.ഡി.എഫ് നിൽപ്പു സമരം

മൂവാറ്റുപുഴ: ഡെങ്കിപനി പടുരുമ്പോൾ പ്രതിരോധ നടപടികൾ സ്വീകരിക്കാത്ത പായിപ്ര ഗ്രാമ പഞ്ചായത്ത് ഭരണ സമതിക്കെതിരെ എൽ.ഡി.എഫ് നിൽപ്പു സമരം സംഘടിപ്പിച്ചു. മഴക്കാലപൂർവ്വ ശുചീകരണം പ്രവർത്തനം അട്ടിമറിച്ചതിനാൽ പഞ്ചായത്ത് വിവധ തരം രോഗങ്ങലുടെ വ്യാപന കേന്ദ്രമായി മാറി. കൂടാതെ പഞ്ചായത്തിൽ കോറന്റെൽ കേന്ദ്രരത്തിൽ നിരീക്ഷണത്തിൽ ഉള്ളവർക്ക് ഭക്ഷണം എത്തിക്കാത്തതിലും ഭരണ സമതി വീഴ്ച വരുത്തുകയായിരുന്നു. അടിയന്തിരമായി മഴക്കാല ശുചീകരണ പ്രവർത്തനം നടത്തുകയും ഡെങ്കിപനി പരത്തുന്ന കൊതുകുകളുടെ ഉറവിട നശീകരണത്തിന് പദ്ധതി തയ്യാറാക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് സി.പി..എമ്മിന്റെ നേതൃത്വത്തിൽ 22 വാർഡുകളിലും നിൽപ്പു സമരം നടത്തി. പായിപ്ര സ്ക്കൂൾ പടിയിൽ നടത്തിയ നിൽപ്പു സമരം മുൻപഞ്ചായത്ത് പ്രസിഡന്റ് ഒ.കെ. മോഹനൻ ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് സെക്രട്ടറി സി.കെ.ഉണ്ണി അദ്ധ്യക്ഷത വഹിച്ചു. പി.എസ്.ബഷീർ, പി.കബീർ എന്നിവർ സംസാരിച്ചു. മാനാറി കാവും പടിയിൽ നടത്തിയ നിഷപ്പു സമരം പ‌ഞ്ചായത്ത് പ്രതിപക്ഷ നേതാവ് വി.എച്ച്. ഷെഫീക്ക് ഉദ്ഘാടനം ചെയ്തു. കെ.എസ്. രങ്കേഷ് അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ പി.എസ്. ഗോപകുമാർ, കെ.എൻ.നാസർ, കെ.എം.രാജമോഹനൻ എന്നിവർ സംസാരിച്ചു.

photo;  പായിപ്ര ഗ്രാമ പഞ്ചായത്തിൽ നടക്കണ്ട മഴക്കാലപൂർവ്വ ശുചീകരണം പ്രവർത്തനം അട്ടിമറിച്ചതിൽ പ്രതിഷേധിച്ച് സി.പി.എം പായിപ്ര സ്ക്കൂൾ പടിയിൽ സംഘടിപ്പിച്ച നിൽപ്പു സമരം മുൻ പഞ്ചായത്ത് പ്രസിഡന്റ് ഒ.കെ. മോഹനൻ ഉദ്ഘാടനം ചെയ്യുന്നു.
Back to top button
error: Content is protected !!