ബോധവല്‍ക്കരിക്കുന്നതിന്‍റെയും ഭാഗമായി പായിപ്ര ഗവ. യുപി സ്കൂളിലെ അധ്യാപകരും പിടിഎ ഭാരവാഹികളും ചേര്‍ന്നുള്ള കുട്ടികളുടെ വീട് സന്ദര്‍ശന പരിപാടിക്ക് തുടക്കമായി.

മുവാറ്റുപുഴ : കോവിഡ്-19 വൈറസിനെ പ്രതിരോധിക്കാനും അവധിക്കാലം ഫലപ്രദമായി ചിട്ടപ്പെടുത്തുന്നതിന് കുട്ടികളെ ബോധവല്‍ക്കരിക്കുന്നതിന്‍റെയും ഭാഗമായി പായിപ്ര ഗവ. യുപി സ്കൂളിലെ അധ്യാപകരും പിടിഎ ഭാരവാഹികളും ചേര്‍ന്നുള്ള കുട്ടികളുടെ വീട് സന്ദര്‍ശന പരിപാടിക്ക് തുടക്കമായി. സ്കൂളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളുടെ വീടുകളിലെത്തി ലഘുലേഖകള്‍ വിതരണം നടത്തിയും കൈ കഴുകുന്ന രീതികള്‍ കുട്ടികള്‍ക്ക് മനസിലാക്കിയും കോവിഡ് വൈറസിനെ പ്രതിരോധിക്കാനുള്ള മാര്‍ഗങ്ങള്‍ പറഞ്ഞു കൊടുത്തുമാണ് സ്കൂളിന്‍റെ നേതൃത്വത്തില്‍ ബോധവല്‍ക്കരണ പരിപാടികള്‍ നടക്കുന്നത്. ബ്രേക്ക് ദ ചെയിന്‍ ബോധവല്‍ക്കരണത്തിന്‍റെ ഭാഗമായി പോസ്റ്റര്‍ പതിക്കലും ലഘുലേഖ വിതരണത്തിന്‍റെയും ഉദ്ഘാടനം പായിപ്ര സ്കൂള്‍പടിയില്‍ പഞ്ചായത്തംഗം പി.എസ്. ഗോപകുമാര്‍ നിര്‍വഹിച്ചു.

ഫോട്ടോ ……………..
ബ്രേക്ക് ദ ചെയിന്‍ ബോധവല്‍ക്കരണത്തിന്‍റെ ഭാഗമായി പായിപ്ര ഗവ. യുപി സ്കൂളിലെ അധ്യാപകരുടെയും പിടിഎയുടെയും നേതൃത്വത്തില്‍ കുട്ടികളുടെ വീടുകളില്‍ ലഘുലേഖ വിതരണം പഞ്ചായത്തംഗം പി.എസ്. ഗോപകുമാര്‍ നിര്‍വ്വഹിക്കുന്നു.

Back to top button
error: Content is protected !!