കല്ലൂര്‍ക്കാട് കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നു

മൂവാറ്റുപുഴ: മൂവാറ്റുപുഴ നിയോജക മണ്ഡലത്തിലെ പൈങ്ങോട്ടൂര്‍ ഗ്രാമപഞ്ചായത്തില്‍ ഡ്രൈവര്‍ക്കും ഭാര്യയ്ക്കും കോവിഡ് 19 സ്ഥിരീകരിച്ചതോടെ ഇവരുടെ സമ്പര്‍ക്ക ലിസ്റ്റില്‍ ഉള്‍പ്പെട്ട ബന്ധുകൂടിയായ കല്ലൂര്‍ക്കാട് ഗ്രാമപഞ്ചായത്തിലെ മൂന്ന് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ കോ വിഡ് സ്ഥിരീകരിക്കുകയും പഞ്ചായത്തിലെ ആറാം വാര്‍ഡ് കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചതോടെ പഞ്ചായത്തില്‍ കോവിഡ് 19 നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ പഞ്ചായത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ തീരുമാനിച്ചു. നിയോജക മണ്ഡലത്തില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന ഉന്നതതല യോഗ തീരുമാനങ്ങള്‍ കര്‍ശനമായി നടപ്പിലാക്കുന്നതോടൊപ്പം കണ്ടെയ്‌മെന്റ് സോണായി പഞ്ചായത്തിലെ ആറാം വാര്‍ഡ് പ്രഖ്യാപിച്ചതോടെ പഞ്ചായത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ നടപ്പിലാക്കാന്‍ യോഗത്തില്‍ തീരുമാനിച്ചു. കോവിഡ് സ്ഥിരീകരിച്ച കുടുംബവുമായി പ്രൈമറി കോണ്‍ഡാക്റ്റിലുള്ളത് 15-പേരാണ്. ഇതില്‍ രണ്ട് പേര്‍ തൊടുപുഴ താലൂക്കില്‍ ഉള്‍പ്പെട്ടവരാണ്. ഇവര്‍ സ്വയം നിരീക്ഷണത്തിലാണ്. സാമൂഹവ്യാപനത്തിന് നിലവില്‍ സാഹചര്യംമില്ലായെന്നാണ് പ്രാഥമീക കണ്ടെത്തല്‍. പഞ്ചായത്തില്‍ മാസ്‌ക് നിര്‍ബന്ധമാക്കുന്നതിനും നടപടികള്‍ സ്വീകരിക്കുന്നതിനും പോലീസിനെ ചുമതലപ്പെടുത്തി. ക്ഷീരകര്‍ഷകര്‍ ഏറെയുള്ള ആറാം വാര്‍ഡ് കണ്ടെയ്‌മെന്റ് സോണാക്കിയതോടെ പാല്‍ വിതരണത്തില്‍ കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നത്തിന് പരിഹാരം കാണുന്നതിന് ഇവരുടെ പാല്‍ ഒരുമിച്ച് ശേഖരിച്ച് മില്‍മയ്ക്ക് കൈമാറുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കുന്നതിന് വാര്‍ഡ് മെമ്പര്‍ ടോണി വിന്‍സന്റിനെ ചുമതലപ്പെടുത്തി. ആള്‍കൂട്ടം ഒഴിവാക്കാന്‍ കല്ലൂര്‍ക്കാട് ഹോട്ടലുകളില്‍ പാര്‍സല്‍ സംവിധാനം പ്രോത്സാഹിപ്പിക്കാന്‍ യോഗത്തില്‍ തീരുമാനിച്ചു. ആളുകള്‍ കൂടുതല്‍ എത്തുന്ന പഞ്ചായത്ത് ഓഫീസിലും ക്രമീകരണം നടത്താനും യോഗത്തില്‍ തീരുമാനമായി. കണ്ടെയ്‌മെന്റ് സോണിലടയ്ക്കം അണുവിമുക്തമാക്കല്‍ നടപടികള്‍ സ്വീകരിക്കാനും യോഗത്തില്‍ തീരുമാനമായി. സ്വകാര്യ സര്‍വ്വീസ് നടത്തുന്ന വാഹനങ്ങളിലും വ്യാപാര സ്ഥാപനങ്ങളിലും കോണ്‍ടാക്റ്റ് ഡയറി നിര്‍ബന്ധമാക്കി. പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന എ.ടി.എമ്മുകള്‍ എല്ലാ ദിവസവും വൈകുന്നേരം അണുനശീകരണം നടത്തുന്നതിന് ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കാനും യോഗത്തില്‍ തീരുമാനിച്ചു.പൈങ്ങോട്ടൂര്‍ പഞ്ചായത്തിലെ ഡ്രൈവര്‍ക്കും ഭാര്യയ്ക്കു മാണ് കോവിഡ് സ്ഥിതീകരിച്ചത്.ഇവരുടെ സമ്പര്‍ക്ക ലിസ്റ്റില്‍ ഉള്‍പ്പെട്ട ബന്ധുക്കുട്ടിയായ കല്ലൂര്‍ക്കാട് ഗ്രാമപഞ്ചായത്തിലെ കുടുംബത്തിലെ മൂന്ന് പേര്‍ക്കാണ് കോവിഡ് സ്ഥിതീകരിച്ചത്. ഇവരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട 15- പേരുടെ പ്രൈമറി കോണ്‍ഡാക്റ്റ് ലിസ്റ്റാണ് ആരോഗ്യ വകുപ്പ് തയ്യാറാക്കിയിരിക്കുന്നത്.മുവാറ്റുപുഴന്യൂസിന്റെ adminonly whatsapp ഗ്രൂപ്പിൽ ചേരുവാൻ ക്ലിക്ക് ചെയ്യൂയോഗത്തില്‍ എല്‍ദോ എബ്രഹാം എം.എല്‍.എ, പഞ്ചായത്ത് പ്രസിഡന്റ് ഷീന സണ്ണി, ആര്‍.ഡി.ഒ ചന്ദ്രശേഖരന്‍ നായര്‍ കെ, പഞ്ചായത്ത് മെമ്പര്‍മാരായ ടോണി വിന്‍സന്റ്, സുജിത്ത് ബേബി, മര്‍ച്ചന്റ് അസോസിയേഷന്‍ ജില്ലാ ട്രഷറര്‍ അജ്മല്‍ ചക്കുങ്ങല്‍, യൂണിറ്റ് പ്രസിഡന്റ് ജോയി തോമസ്, എസ്.ഐ മനോജ്.ടി.കെ, ഫയര്‍ അസിസ്റ്റന്റ് ഓഫീസര്‍ കെ.ടി. പ്രഗോഷ്, മെഡിക്കല്‍ ഓഫീസര്‍ ഡോ.ജയമോള്‍ വി.ജെ, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അരുണ്‍.എം.ശശി, പഞ്ചായത്ത് സെക്രട്ടറി ഷൈജു വര്‍ഗീസ് എന്നിവര്‍ സംമ്പന്ധിച്ചു. കല്ലൂര്‍ക്കാട് പഞ്ചായത്തില്‍ ഇതര സംസ്ഥാനത്ത് നിന്നും വിദേശത്ത് നിന്നടക്കം എത്തിയ 36 പേരാണ് ഹോം കോറെന്റയിനില്‍ കഴിയുന്നത്.

ചിത്രം – കല്ലൂര്‍ക്കാട് ഗ്രാമപഞ്ചായത്തില്‍ നടന്ന ഉന്നതതല യോഗത്തില്‍ എല്‍ദോ എബ്രഹാം എം.എല്‍.എ സംസാരിക്കുന്നു. ഷൈജു വര്‍ഗീസ്, ഷീന സണ്ണി, ചന്ദ്രശേഖരന്‍ നായര്‍.കെ എന്നവിര്‍ സമീപം……………….

Back to top button
error: Content is protected !!