പരിസ്ഥിതി ദിനത്തിൽ വേറിട്ട പ്രവർത്തനവുമായി നെല്ലിക്കുഴി ഗവണ്മെന്റ് ഹൈസ്കൂൾ പിറ്റിഎ

 

കോതമംഗലം :ലോക പരിസ്ഥിതി ദിനമായ ജൂൺ 5 നു സ്കൂളിൽ പുതുതായി ചേർന്നിട്ടുള്ള മുഴുവൻ വിദ്യാർത്ഥികളുടെയും വീടുകളിൽ നാട്ടുമാവിൻ തൈകൾ എത്തിച്ചും പഠനോപകരണങ്ങൾ വിതരണം ചെയ്തും കുട്ടികൾക്ക് പുതു അനുഭവം സമ്മാനിച്ചു പി റ്റി എ  കമ്മിറ്റി മാതൃകയായി.

എച്ച് എം  ഇൻചാർജ് കെബി സജീവ് വീട്ടിൽ പാകി വളർത്തിയ മാവിൻ തൈകളാണ് കുട്ടികൾക്ക് വിതരണം നടത്തിയത് .സ്കൂൾ പറമ്പിൽ ഫലവൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചുസൂക്ഷ്മ ജീവികൾ മുതൽ ആനയും തിമിംഗലവും, പുല്ലുകൾ മുതൽ കൂറ്റൻ വനാന്തരങ്ങളും, മരുഭൂമി മുതൽ സമുദ്രം വരെ, സർവ ചരാചരങ്ങളും പരിസ്ഥിതിയാണ് എന്ന തിരിച്ചറിവാണ് പുതു തലമുറക്കുണ്ടാകേണ്ടത് എന്ന സന്ദേശം നൽകിക്കൊണ്ട് പി റ്റി  പ്രസിഡന്റ്‌ അലി നെല്ലിക്കുഴി ഉദ്ഘാടനം നിർവഹിച്ചു , ജമീല ടീച്ചർ, സ്റ്റാഫ്‌ സെക്രെട്ടറി സന്തോഷ്‌ ദാമോദരൻ, സതീഷ് ബാബു, നൗഷാദ് മണിമല, ടീച്ചർമാരായ ഷൈനി, മഞ്ജു, റഫീഖ് തുടങ്ങിയവർ പങ്കെടുത്തു .

Back to top button
error: Content is protected !!