അയല്‍പക്കംകോതമംഗലം

കോ​ത​മം​ഗ​ലം സ്വ​ദേ​ശി​യാ​യ ര​ണ്ടു​വ​യ​സു​കാ​ര​ന് എ​റ​ണാ​കു​ള​ത്ത് നി​ന്ന് ജീ​വ​ന്‍​ര​ക്ഷാ മ​രു​ന്നെ​ത്തി​ച്ച്‌ അ​ഗ്നി​ര​ക്ഷാ​സേ​ന.

കോ​ത​മം​ഗ​ലം: ലോ​ക്ക്ഡൗ​ണി​ല്‍ കോ​ത​മം​ഗ​ലം സ്വ​ദേ​ശി​യാ​യ ര​ണ്ടു​വ​യ​സു​കാ​ര​ന് എ​റ​ണാ​കു​ള​ത്ത് നി​ന്ന് ജീ​വ​ന്‍​ര​ക്ഷാ മ​രു​ന്നെ​ത്തി​ച്ച്‌ അ​ഗ്നി​ര​ക്ഷാ​സേ​ന. കോ​ത​മം​ലം ഇ​ര​മ​ല്ലൂ​രി​ല്‍ താ​മ​സി​ക്കു​ന്ന പാ​ല​ക്കൂ​ട്ടി​ല്‍ ജ​യ​ന്തി​യു​ടെ മ​ക​ന്‍ ശ്രേ​യ​സി​നാ​ണ് മ​രു​ന്ന് എ​ത്തി​ച്ച​ത്.ഹൃ​ദ​യ സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തി​ന് എ​റ​ണാ​കു​ളം ലി​സി ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ര്‍​മാ​രു​ടെ കീ​ഴി​ലാ​ണ് ശ്രേ​യ​സി​നെ ചി​കി​ത്സി​ച്ചി​രു​ന്ന​ത്. ലോ​ക്ക് ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​തോ​ടെ സ്ഥി​രം ന​ല്കി​യി​രു​ന്ന മ​രു​ന്ന് ല​ഭി​ക്കാ​തെ വ​ന്നു. ഇ​തോ​ടെ​യാ​ണ് അ​ഗ്നി​ര​ക്ഷാ​സേ​ന ര​ക്ഷ​ക​രാ​യ​ത്.ലി​സി ആ​ശു​പ​ത്രി​യി​ല്‍ നി​ന്നും ഗാ​ന്ധി​ന​ഗ​ര്‍ അ​ഗ്നി​ര​ക്ഷാ നി​ല​യം വ​ഴി മ​രു​ന്ന് ക​ല്ലൂ​ര്‍​ക്കാ​ട് അ​ഗ്നി​ര​ക്ഷാ നി​ല​യ​ത്തി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു.ക​ല്ലൂ​ര്‍​ക്കാ​ട് ഫ​യ​ര്‍​സ്റ്റേ​ഷ​നി​ലെ ഫ​യ​ര്‍ ഓ​ഫീ​സ​ര്‍ ബി​ച്ചു, ലി​ബി​ന്‍ എ​ന്നി​വ​ര്‍ ജീ​വ​ന്‍​ര​ക്ഷാ മ​രു​ന്ന് കോ​ത​മം​ഗ​ലം അ​ഗ്നി​ര​ക്ഷാ നി​ല​യ​ത്തി​ലെ​ത്തി​ച്ചു.
കോ​ത​മം​ഗ​ലം ഫ​യ​ര്‍​ഫോ​ഴ്സ് അ​സി​സ്റ്റ​ന്‍റ് സ്റ്റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ സ​ജി മാ​ത്യു​വി​ന്‍റെ നേ​ത്യ​ത്വ​ത്തി​ല്‍ ജി​വ​ന​ക്കാ​രാ​യ പി.​എ​ന്‍ അ​നൂ​പ്, എ​സ.് ന​ജീം, ഉ​ണ്ണി​കൃ​ഷ്ണ​ന്‍ എ​ന്നി​വ​ര്‍ ഇ​ര​മ​ല്ലൂ​രി​ലെ ശ്രേ​യ​സി​ന്‍റെ വീ​ട്ടി​ല്‍ മ​രു​ന്ന് എ​ത്തി​ച്ച്‌ ന​ല്‍​കു​ക​യാ​യി​രു​ന്നു.

Tags
Back to top button
error: Content is protected !!
Close