മേക്കടമ്പിലെ കപ്പ കർഷകർക്ക് “എന്റെ പാമ്പാക്കുട” വാട്സ്ആപ്പ് കൂട്ടായ്മയുടെ കൈത്താങ്ങ്.

 

മൂവാറ്റുപുഴ: ഞായറാഴ്ച പെയ്ത ശക്തമായ വേനൽ മഴയിലും കാറ്റിലും കൃഷിനാശം സംഭവിച്ച മേക്കടമ്പിലെ കർഷകർക്ക് “എന്റെ പാമ്പാക്കുട” വാട്സ്ആപ്പ് കൂട്ടായ്മയുടെ കൈത്താങ്ങ്. വിളവെടുക്കാറായ ഏക്കറുകണക്കിന് കപ്പ കൃഷിയാണ് ആഞ്ഞു വീശിയ കാറ്റിൽ നിലം പതിച്ചത്. ഇന്ന് എന്റെ പാമ്പാക്കുട വാട്സ്ആപ്പ് ഗ്രൂപ്പിന്റെ നേതൃത്വത്തിൽ
വിതരണം ചെയ്യുന്ന 50 ജനതാ കിറ്റിലേക്ക് 250 കിലോ കപ്പയാണ് ഇവർ ഇവിടെ നിന്നും വാങ്ങിയത്. ലോക്ക് ഡൗൺ കാലത്തെ വിപണി നഷ്ടവും, ഒപ്പം കൃഷിനാശവും ഒരുമിച്ച് വന്നതോടെ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കർഷകർക്ക് ആശ്വാസമായി മാറിയിരിക്കുകയാണ് ഈ വാട്സ്ആപ്പ് ഗ്രൂപ്പ് അംഗങ്ങളുടെ ഇടപെടൽ .

 

ചിത്രം :മേക്കടമ്പിൽ കഴിഞ്ഞ ദിവസമുണ്ടായ കാറ്റിൽ നശിച്ച കപ്പ കൃഷി എൽദോ എബ്രഹാം എംഎൽഎ പരിശോധന നടത്തുന്നു.

Back to top button
error: Content is protected !!