മുവാറ്റുപുഴ വാലി ജലസേചന പദ്ധതി പൂർണമായി പ്രവർത്തന ക്ഷമമാവുന്നതിന്റെ ഉദ്‌ഘാടനം നാളെ

എറണാകുളം : മുവാറ്റുപുഴ വാലി ജല സേചന പദ്ധതി പൂർണ പ്രവർത്തന ക്ഷമമാവുന്നതിന്റെ ഉദ്‌ഘാടനം ജൂലൈ 10 വെള്ളിയാഴ്ച വൈകീട്ട് മൂന്നു മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫെറെൻസിലൂടെ നിർവഹിക്കും. മലങ്കര ഡാമിന് സമീപമുള്ള എൻട്രൻസ് പ്ലാസയിൽ വെച്ചായിരിക്കും ചടങ്ങുകൾ നടക്കുന്നത്. ജലവിഭവ വകുപ്പ് മന്ത്രി കെ കൃഷ്ണൻ കുട്ടി അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മന്ത്രിമാരായ വി. എസ് സുനിൽകുമാർ, എം. എം മണി എന്നിവർ മുഖ്യാഥിതികളായി പങ്കെടുക്കും.
മൂലമറ്റം പവർ ഹൗസിൽ നിന്നും വൈദ്യുതി ഉത്പാദനത്തിന് ശേഷം പാഴായി പോവുന്ന ജലം എറണാകുളം, ഇടുക്കി ജില്ലകളിലെ കർഷകർക്ക് ഫലപ്രദമായി വിനിയോഗിക്കാനുള്ള സാഹചര്യം ഉണ്ടാക്കുക എന്ന ലക്ഷ്യത്തിലാണ് മൂവാറ്റുപുഴ നദീതട ജലസേചന പദ്ധതി വിഭാവനം ചെയ്തത്. ഇതിനായി തൊടുപുഴ ആറിന് കുറുകെ മലങ്കര ഡാമും 72 മീറ്റർ കനാൽ ശൃംഖല നിർമിക്കാൻ 1974ഇൽ തീരുമാനമായത്. പിന്നീട് കോട്ടയം ജില്ലയിലെ കാർഷിക മേഖലകൾ കൂടി ഉൾപ്പെടുത്തി 323 മീറ്റർ കനാൽ ശൃംഖലയും രണ്ട് ലിഫ്റ്റ് ഇറിഗേഷൻ സ്കീമുകളും ഉൾപ്പെടുത്തി 18173 ഹെക്ടർ സ്ഥലത്ത് ജലസേചന സൗകര്യം ലഭ്യമാക്കി.

മൂവാറ്റുപുഴ നദീതട ജലസേചന പദ്ധതിക്ക് 2000-2001 മുതൽ കേന്ദ്ര സഹായം ലഭിച്ചിരിക്കുന്നു. 2017ഇൽ പദ്ധതിക്ക് 945 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു. 37 മില്യൺ സംഭരണ ശേഷിയുള്ള മലങ്കര എർത്തേൺ കം മേസൺറി ഡാമിൽ നിന്നാണ് പദ്ധതിക്ക് ആവശ്യമായ ജലം ലഭിക്കുന്നത്.
കാർഷിക പദ്ധതിക്കും കുടിവെള്ള വിതരണത്തിനും പ്രഥമ പരിഗണന നൽകുന്ന ഈ പദ്ധതി കമ്മീഷൻ ചെയ്യുന്നതോടെ 18173 ഹെക്ടർ സ്ഥലത്തു ജലസേചനം സാധ്യമാവും. പദ്ധതിയുടെ ഹെഡ് വർക്ക്‌ ആയ മലങ്കര ഡാമിന്റെയും മെയിൻ ബ്രാഞ്ച് കനാലുകളുടെയും പണി 100 ശതമാനം പൂർത്തിയാക്കിയിട്ടുണ്ട്. ഉപകനാലുകൾ 95 ശതമാനം പൂർത്തിയാക്കി.
ജലസേചനതിന് പുറമെ പദ്ധതി പ്രദേശത്തു കുടിവെള്ള വിതരണത്തിന് ആവശ്യമായ 65ക്യൂസെക്സ് ജലം വാട്ടർ അതോറിറ്റിക്കും ജി. സി. ഡി. എ ക്കും നൽകുവാനും വ്യാവസായിക ആവശ്യത്തിന് 700 ക്യൂ സെക്‌സ് ജലം കൊച്ചി റിഫൈനറിക്കും അധിക ജലം മലങ്കരയിലെ 10.5 മെഗാവാട്ട് വൈദ്യുതി നിലയത്തിന് നൽകാനും തീരുമാനിച്ചിട്ടുണ്ട്.

Back to top button
error: Content is protected !!