മുൻകരുതലിന്റെ ഭാഗമായി വാഴക്കുളം മേഖലയിൽ എൺപതോളം പേരെ ക്വാറന്റൈനിൽ പ്രവേശിപ്പിച്ചു

വാഴക്കുളം:മുൻകരുതലിന്റെ ഭാഗമായി വാഴക്കുളം മേഖലയിൽ എൺപതോളം പേരെ ക്വാറന്റൈനിൽ പ്രവേശിപ്പിച്ചു. കോവിഡ് രോഗം സ്ഥിരീകരിച്ച പാലക്കാട് സ്വദേശിയായ ഡ്രൈവറുമായി സമ്പർക്കം പുലർത്തിയെന്ന് കരുതപ്പെടുന്ന ആളുകളെയും ഇവരുമായി നേരിട്ട് ഇടപെട്ടവരെയുമാണ് നിരീക്ഷണത്തിലാക്കിയത്. കല്ലൂർക്കാട്, മഞ്ഞള്ളൂർ, ആവോലി, വണ്ണപ്പുറം, മാറാടി പഞ്ചായത്തുകളിലുള്ളവരും തൊടുപുഴ പ്രദേശത്തുള്ളവരുമാണ് ആരോഗ്യ വകുപ്പ് തയ്യാറാക്കിയ പ്രാഥമിക പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്. ആരക്കുഴ, മാറാടി, മഞ്ഞള്ളൂർ, കല്ലൂർക്കാട്, പായിപ്ര, ആവോലി എന്നീ പഞ്ചായത്തുകളിൽ നിന്നുള്ളവർ രണ്ടാം പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. എന്നാൽ ആദ്യ പട്ടികയിൽ ക്വാറൻറ്റൈൻ ചെയ്യപ്പട്ടവരിൽ ആരും തന്നെ കോവിഡ് സംബന്ധമായ രോഗലക്ഷണങ്ങളൊന്നും കാണിച്ചിട്ടില്ല എന്നത് താൽക്കാലിക ആശ്വാസം നൽകുന്നതാണെന്നും അധികൃതർ അറിയിച്ചു. വാഴക്കുളത്തും പരിസരപ്രദേശങ്ങളിലുമായി പോലീസും ആരോഗ്യവകുപ്പും കനത്ത ജാഗ്രതയിലാണ്. മേഖലയിൽ ഒറ്റപ്പെട്ട വ്യാപാരശാലകൾ തുറക്കുന്നതിനുള്ള അനുമതി ഉണ്ടായിരുന്നെങ്കിലും ഇന്നലെ ഭൂരിഭാഗം കടകളും അടഞ്ഞുകിടന്നു.
പൈനാപ്പിൾ മാർക്കറ്റിലും കടുത്ത നിയന്ത്രണങ്ങൾ ഉണ്ടായിരുന്നു. കൂടുതൽ ലോഡുകളും തോട്ടങ്ങളിൽ നിന്ന് തന്നെ സജ്ജീകരിച്ചതിനാൽ പഴുത്ത പൈനാപ്പിൾ മാത്രമേ മാർക്കറ്റ് വിപണിയിൽ എത്തിയിരുന്നുള്ളു.

Back to top button
error: Content is protected !!