ചരിത്രത്തിലെ ആദ്യ ഹൈക്കോടതി വനിത രജിസ്ട്രാർ ജനറലായി വാഴക്കുളം സ്വദേശിനി സോഫി തോമസ്

മുവാറ്റുപുഴ : തൃ​ശൂ​ര്‍ ജി​ല്ല ജ​ഡ്​​ജിയായിരുന്ന സോ​ഫി തോ​മ​സിനെ കേ​ര​ള ഹൈ​കോ​ട​തി ര​ജി​സ്​​ട്രാ​ര്‍ ജ​ന​റ​ലാ​യി നിയമിച്ചു. നിലവിലെ ര​ജി​സ്​​ട്രാ​ര്‍ ജ​ന​റ​ലാ​യി​രു​ന്ന കെ. ​ഹ​രി​പാ​ല്‍ ഹൈ​കോ​ട​തി ജ​ഡ്​​ജി​യാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ സോ​ഫി തോ​മ​സി​നെ നി​യ​മി​ച്ചത് . തൃ​ശൂ​ര്‍ ജി​ല്ല ജ​ഡ്​​ജി​യു​ടെ ചു​മ​ത​ല തൃ​ശൂ​ര്‍ അ​ഡീ. ജി​ല്ല ജ​ഡ്​​ജി​ക്ക്​ കൈ​മാ​റാ​നും ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്നുണ്ട്. കേ​ര​ള ഹൈ​കോ​ട​തി​യു​ടെ ച​രി​ത്ര​ത്തി​ല്‍ ആ​ദ്യ​മാ​യാ​ണ്​ ഒ​രു വ​​നി​ത ര​ജി​സ്​​ട്രാ​ര്‍ ജ​ന​റ​ലാ​കു​ന്ന​ത്.

ഹൈ​കോ​ട​തി​യുടെ ച​രി​ത്ര​ത്തി​ല്‍ ആ​ദ്യ​ വ​നി​ത ര​ജി​സ്ട്രാ​ര്‍ ചു​മ​ത​ല​യേ​ല്‍​ക്കു​മ്പോൾ അ​ഭി​മാ​ന​ത്തോ​ടെ മുവാറ്റുപുഴയും.വാഴക്കുളം ഏലുവിച്ചിറ കുടുംബാംഗമാണ് സോഫി.പ്ര​മു​ഖ എ​ല്ലു​രോ​ഗ വി​ദ​ഗ്ധ​ന്‍ ഡോ. ​തോ​മ​സ് ആ​ണ് ഭ​ര്‍​ത്താ​വ്. മ​ക​ന്‍ ഡോ. ​പ്ര​ണോ​യ്​ പോ​ള്‍ ക​ണ്ണൂ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ എ​ല്ലു​രോ​ഗ വി​ദ​ഗ്ധ​നാ​ണ്. മ​ക​ള്‍ പ്രി​യ​ങ്ക പോ​ള്‍ ഹൈ​കോ​ട​തി​യി​ല്‍ പ്രാ​ക്ടീ​സ് ചെ​യ്യു​ന്നു. തൃ​പ്പു​ണി​ത്തു​റ​യി​ലാ​ണ് താ​മ​സം.

എ​ല്‍.​എ​ല്‍.​എം പ​രീ​ക്ഷ​യി​ലും മ​ജി​സ്ട്രേ​റ്റ്​ പ​രീ​ക്ഷ​യി​ലും ഒ​ന്നാം റാ​ങ്ക് നേ​ടി​യാ​ണ് സോ​ഫി തോ​മ​സിന്റെ വി​ജ​യം. 1991 ഫെ​ബ്രു​വ​രിയിൽ ​മാ​വേ​ലി​ക്ക​ര മ​ജി​സ്ട്രേ​റ്റാ​യി നീ​തി​ന്യാ​യ പീ​ഠ​ത്തി​ലേ​ക്ക് നി​യ​മ​നം ല​ഭി​ച്ചു . തുടർന്ന് 1994 മു​ത​ല്‍ 97 വ​രെ പെരുമ്പാവൂർ മ​ജി​സ്ട്രേ​റ്റാ​യും 1997 മു​ത​ല്‍ 2000 വ​രെ തൃ​ശൂ​ര്‍ മു​നി​സി​ഫ് ആ​യും 2000 മു​ത​ല്‍ 2002 വ​രെ വ​ട​ക​ര​യി​ലും 2002 മു​ത​ല്‍ 2005 വ​രെ വൈ​ക്ക​ത്തും മ​ജി​സ്ട്രേ​റ്റാ​യും പ്ര​വ​ര്‍​ത്തി​ച്ചു. 2005-ലാണ് ​എ​റ​ണാ​കു​ള​ത്ത് സ​ബ് ജ​ഡ്ജാ​യി സ്ഥാ​ന​ക്ക​യ​റ്റം ല​ഭി​ച്ചത് .

2008 മു​ത​ല്‍ 2010 വ​രെ മു​വാ​റ്റു​പു​ഴ​യി​ൽ സ​ബ് ജ​ഡ്ജ് ആ​യിരുന്നു. 2010 ജൂ​ലൈ നാ​ലി​നാ​ണ് ജി​ല്ല ജ​ഡ്ജ് ആ​യു​ള്ള സ്ഥാ​ന​ക്ക​യ​റ്റം ലഭിച്ചത്. 2011 മു​ത​ല്‍ 16 വ​രെ ഏ​റ്റു​മാ​നൂ​ര്‍ കു​ടും​ബ​കോ​ടതിയിലും, 2016 മു​ത​ല്‍ 18 വ​രെ ആ​ല​പ്പു​ഴ എം.​എ.​സി.​ടി കോ​ട​തി ജ​ഡ്ജ് ആ​യി​രി​രുന്നു .തുടർന്നാണ് പ്രി​ന്‍​സി​പ്പ​ല്‍ സെ​ഷ​ന്‍​സ് ജ​ഡ്ജ് ആ​യി തൃ​ശൂ​രി​ലേ​ക്കു​ള്ള നി​യ​മ​നം.

നി​ര്‍​ണാ​യ​ക​മാ​യ നി​ര​വ​ധി കേ​സു​ക​ളാ​ണ് സോ​ഫി തോ​മ​സ് കൈ​കാ​ര്യം ചെ​യ്ത​ത്. മാ​റാ​ട് കേ​സി​ല്‍ നി​ന്ന് തു​ട​ങ്ങി സ​മീ​പ​കാ​ല​ത്ത് മെ​ല്‍​ബ​ണി​ലെ സാ​ക്ഷി​ക​ളു​മാ​യി വി​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സി​ലൂ​ടെ വി​ചാ​ര​ണ ന​ട​ത്തി വി​ധി പ​റ​ഞ്ഞ, പു​തു​ക്കാ​ട് പാ​ഴാ​യി​യി​ല്‍ നാ​ല് വ​യ​സ്സു​കാ​രി​യെ പു​ഴ​യി​ലെ​റി​ഞ്ഞ് കൊ​ല​പ്പെ​ടു​ത്തി​യ കേ​സ്​ വ​രെ ഇ​ക്കൂ​ട്ട​ത്തിൽ ഉൾപ്പെടും. നൂ​ലി​ഴ കീ​റി കേ​സു​ക​ളു​ടെ പ​രി​ശോ​ധ​ന​യാ​ണ് സോ​ഫി തോ​മ​സ് എ​ന്ന ജ​ഡ്ജി​യു​ടെ പ്ര​ത്യേ​ക​ത.

Back to top button
error: Content is protected !!