റിലീഫ് പ്രവർത്തനങ്ങളിൽ പങ്കുചേർന്ന് മുസ്ലിംലീഗ് പടിഞ്ഞാറെ പുന്നമറ്റം ശാഖ അംഗങ്ങൾ.

 

മുവാറ്റുപുഴ: ലോക്ക് ഡൗൺ കാലത്ത് റിലീഫ് പ്രവർത്തനങ്ങളിൽ പങ്കുചേർന്ന് മുസ്ലിംലീഗ് പടിഞ്ഞാറെ പുന്നമറ്റം ശാഖ അംഗങ്ങൾ. ജാതിമതഭേദമന്യേ 500 കുടുംബങ്ങൾക്ക് റിലീഫ് കിറ്റ് വിതരണം ചെയ്തു. പരിപാടിയുടെ ഉദ്ഘാടനം പുന്നമറ്റത്തെ മുതിർന്ന നേതാവും മുൻ എസ്. ടി. യു. ജില്ലാ പ്രസിഡൻ്റുമായിരുന്ന എ. അബുബക്കർ സാഹിബ് നിർവ്വഹിച്ചു. ചടങ്ങിൽ മുസ്ലീം ലീഗ് നേതാവ് ജനാബ് ഷക്കീർ തങ്ങൾ മുഖ്യ പ്രഭാഷണം നടത്തി. വാർഡ് മെമ്പർ പി. എസ്. അജീഷ്, മുസ്ലീം ലീഗ് മണ്ഡലം വൈസ് പ്രസിഡൻ്റ് അഡ്വ: റഹീം പൂക്കടശ്ശേരി, മുസ്ലിം ലീഗ് പഞ്ചായത്ത് സെക്രട്ടറി ടി. എം. അലിയാർ , മണ്ഡലം കൗൺസിൽ അഗം ഇ. പി. സുലൈമാൻ, മുസ്ലീം ലീഗ് ശാഖാ പ്രസിഡൻ്റ് ടി. എം. അസീസ് തോപ്പിൽ, മുസ്ലീം ലീഗ് ശാഖാ സെക്രട്ടറി സലീം കരിക്കനാക്കുടി, ഇ.പി. അന്ത്രു (എസ്. റ്റി. യു.) അസ്ലാഫ് പട്ടമ്മാക്കുടയിൽ (എം. എസ്. എഫ്. ), മണ്ഡലം ജോയിൻ്റ് സെക്രട്ടറി എന്നിവർ പങ്കെടുത്തു.

Back to top button
error: Content is protected !!