രാമമംഗലം നിവാസികളുടെ സ്വപ്നം പൂവണിയുന്നു. രാമമംഗലം ഗവ. ആശുപത്രി പഴയ പ്രതാപത്തിലേക്ക്….

 

രാമമംഗലത്തെയും പരിസര പ്രദേശങ്ങളിലെയും ജനങ്ങളുടെ ആശ്രയമായിരുന്ന രാമമംഗലം CHC യുടെ നിർമാണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലേക്ക്……

രാമമംഗലം CHC യുടെ പുതിയ OP ബ്ലോക്കിന്റെ നിർമാണം 2016 ലാണ് ആരംഭിച്ചത്.എന്നാൽ ഇതിന്റെ കരാറുകാരൻ ഇട്ടിട്ടുപോവുകയും നിർമാണം നിലച്ചുകിടക്കുകയുമായിരുന്നു. തുടർന്ന് ത്രിതല ബ്ലോക്ക് പഞ്ചായത്ത് തിരെഞ്ഞെടുപ്പ് വരികയും പാമ്പാക്കുട ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റായി ശ്രീസുമിത് സുരേന്ദ്രൻ അധികാരമേൽക്കുകയും ചെയ്തു.തുടർന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ സുമിത്ത് സുരേന്ദ്രനും CPIM നേതാവ് ശ്രീ ഷാജു ജേക്കബും ചേർന്ന് പോതുമരാമത്ത് വകുപ്പ് മന്ത്രി ശ്രീ സുധാകരനെ കണ്ട് രാമമംഗലം ആശുപത്രിയുടെ കെട്ടിടം പണി മുടങ്ങി കിടക്കുന്നത് ശ്രദ്ധയിൽ പെടുത്തുകയും നിലവിലുണ്ടായിരുന്ന കരാറുകാരനെ നീക്കം ചെയ്യുകയും പുതിയ എസ്റ്റിമേറ്റ് തയ്യാറാക്കി ടെൻഡർ നടപടികൾ വേഗത്തിൽ പൂർത്തീകരിക്കുകയും ചെയ്യുകയായിരുന്നു. ആശുപത്രി കെട്ടിടം സാധാരണ രീതിയിൽ പണി പൂർത്തീകരിക്കുവാൻ അനുവദിച്ച തുക തികയാതെ വരുന്ന സാഹചര്യമുണ്ടായപ്പോൾ പാമ്പാക്കുട ബ്ലോക്ക്‌ പഞ്ചായത്ത്‌ 50 ലക്ഷം രൂപയും കൂടി മുടക്കിയാണ് നിർമാണം പൂർത്തിയാക്കുന്നത്..

പൂർണമായും ഗ്ലാസ്‌ കവർ ചെയ്ത് പൊടിപടലങ്ങൾ കയറാത്ത സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്, ആധുനിക ലബോറട്ടറി സംവിധാനം., വിശാലമായ ഫാർമസി, ഡോക്ടർമാർക്ക് ഇരിക്കുവാനുള്ള ആധുനിക സൗകര്യങ്ങൾ, ICU ബെഡ് ഉൾപ്പെടെയുള്ള കാഷ്വാലിറ്റി, OP ഇൽ നിന്നും IP യിലേക്ക് പ്രത്യേകം തയ്യാറാക്കിയ കോറിഡോർ സംവിധാനം, പ്രദേശവാസികൾക്കടക്കം ഉപയോഗിക്കാവുന്ന വ്യായാമത്തിനായുള്ള വാക്‌വേ, എന്നിങ്ങനെയുള്ള അത്യാധുനിക സംവിധാനങ്ങളാണ് ജനങ്ങൾക്കായി രാമമംഗലം ആശുപത്രിയിൽ തയ്യാറാക്കിയിരിക്കുന്നത്. രാവിലെ 7 മുതൽ ലാബ് സൗകര്യവും കൂടാതെ വൈകുന്നേരം വരെ ഡോക്ടറുടെ സേവനം ലഭ്യമാക്കുന്നതിന് വേണ്ടി ബ്ലോക്ക്‌ പഞ്ചായത്ത്‌ 6.5 ലക്ഷം രൂപ പദ്ധതിയിൽ പെടുത്തിയിട്ടുണ്ട്. പുറത്തുനിന്നും ഒരു ഡോക്ടറെ നിയമിക്കുന്നതിനുള്ള നടപടിക്രമങ്ങളും പൂർത്തിയാക്കിയിട്ടുണ്ട്.

സമീപപ്രദേശത്തെ ആശുപത്രികളിൽ ഏറ്റവും വലുതും ആധുനിക സൗകര്യങ്ങളും ഉള്ള OP ബ്ലോക്ക്‌ ആണ് നിർമാണം പൂർത്തിയാക്കിയിട്ടുള്ളത്.

വർഷങ്ങൾക്ക് മുമ്പ് വരെ രാമമംഗലം ആശുപത്രിയിൽ നൂറുകണക്കിന് രോഗികളാണ് ദിവസേന ചികിത്സ തേടിയിരുന്നത്.രാമമംഗലം പഞ്ചായത്തിനു പുറത്ത് നിന്ന് തമമാനിമറ്റം, പൂതൃക്ക,കറുകപ്പിള്ളി എന്നീ സമീപ പ്രദേശങ്ങളിൽ നിന്നും നിരവധി ആളുകളാണ് ഈ ആശുപത്രിയിൽ ചികിത്സക്കായി വന്നിരുന്നത്. ആശുപത്രിയുടെ ശോച്യാവസ്ഥയും ഡോക്ടർമാരുടെയും ജീവനക്കാരുടെയും അഭാവം മൂലം നാശത്തിലായിരുന്ന ആശുപത്രിയാണ് ഉയിർത്തെഴുന്നേൽക്കുന്നത്. കെട്ടിടവും മറ്റ് സൗകര്യങ്ങളുമില്ലാതെ കിടന്നിരുന്ന ഈ ആശുപത്രി രാമമംഗലം നിവാസികൾക്ക് ആരോഗ്യരംഗത്ത് പുത്തനുണർവായി മാറുന്നു.

ദ്രുതഗതിയിൽ നടക്കുന്ന രാമമംഗലം സി.എച്ച്.സി യുടെ പണികൾ വിലയിരുത്തുന്നതിനായി പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ സുമിത് സുരേന്ദ്രൻ രാമമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി മിനി കുമാരി, ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീ പി.സി ജോയി, സി.പി.ഐ എം രാമമംഗലം ലോക്കൽ സെക്രട്ടറി ശ്രീ ജിജോ കെ. ഏലിയാസ് എന്നിവർ സ്ഥലം സന്ദർശിച്ചു.

Back to top button
error: Content is protected !!