പോത്താനിക്കാട് ഫാർമേഴ്സ് ബാങ്കിന്റെ പലിശരഹിത വായ്പയുടെയും സൗജന്യ മാസ്ക്ക് വിതരണത്തിന്റെയും ഉദ്‌ഘാടനം   അഡ്വ. ഡീൻ കുര്യാക്കോസ് എം. പി. നിർവ്വഹിച്ചു.

 

കോതമംഗലം: പോത്താനിക്കാട് ഫാർമേഴ്സ് ബാങ്കിന്റെ ആഭിമുഖ്യത്തിലുള്ള
പലിശരഹിത വായ്പയുടെയും സൗജന്യ മാസ്ക്ക് വിതണത്തിന്റെയും
ഉദ്‌ഘാടനം  അഡ്വ. ഡീൻ കുര്യാക്കോസ് എം. പി. നിർവ്വഹിച്ചു. ഫാർമേഴ്സ് സഹകരണ ബാങ്ക് അംഗങ്ങൾക്ക് 8000 രൂപ പലിശരഹിത വായ്പയായും അംഗങ്ങളുടെ കുടുബങ്ങൾക്ക് സൗജന്യമായി മാസ്ക്കും നൽകുന്ന പദ്ധതിയാണ് ആവിഷ്കരിച്ചിരിക്കുന്നത്. ഫാർമേഴ്സ് ബാങ്ക് പ്രസിഡന്റ് ബോബൻ ജേക്കബ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
മാനേജിംഗ് ഡയറക്ടർ പോൾ പി.
വർഗീസ്, ഡയറക്ടർ ബോർഡ് അംഗങ്ങളായ അനിൽ അബ്രാഹം, എം.പി. ഷൗക്കത്ത്, സാബു വർഗീസ്, അലക്സി സ്ക്കറിയ, ലീന ബിജു തുടങ്ങിയവരും പങ്കെടുത്തു.
താലൂക്കിന്റെ കിഴക്കൻ മേഖലയിലെ പോത്താനിക്കാട്, പല്ലാരിമംഗലം പഞ്ചായത്തുകളിലെ പ്രധാന സഹകരണ സ്ഥാപനമാണ് പോത്താനിക്കാട് ഫാർമേഴ്സ് കോ-ഓപ്പറേറ്റീവ് ബാങ്ക്. കോവിഡ് 19 നും ലോക്ക് ഡൗൺ കാരണവും ദുരിതത്തിലായ പാവപ്പെട്ട അംഗങ്ങളെ സഹായിക്കുന്നതിനായിട്ടാണ് ബാങ്ക് പലിശരഹിത വായ്പ പദ്ധതി ആരംഭിച്ചിരിക്കുന്നത്.
ഇതോടൊപ്പം കോവിഡ് 19 മാഹാമാരിയായി പടരുമ്പോൾ അതിജീവനത്തിനായി ‘മാസ്ക് ധരിക്കു ജാഗ്രത പുലർത്തു’ എന്ന സന്ദേശവുമായി പോത്താനിക്കാട് ഫാർമേഴ്സ് സഹകരണ ബാങ്ക് പരിധിയിൽ വരുന്ന പോത്താനിക്കാട് പല്ലാരിമംഗലം പഞ്ചായത്തിലെ മുഴുവൻ കുടുംബങ്ങൾക്കും സൗജന്യമായി മികച്ച കമ്പനികളുടെ മാസ്ക് വിതരണം ചെയ്യുന്നതിനുള്ള പദ്ധതിയാണ് നടപ്പാക്കായിരിക്കുന്നത്.

Back to top button
error: Content is protected !!