പാറക്കടവിനു സമീപം പാറമടയിൽ തള്ളിയ മാലിന്യം നീക്കം ചെയ്തു.

വാഴക്കുളം: സാമൂഹ്യ വിരുദ്ധർ പാറമടയിൽ തള്ളിയ മാലിന്യം നീക്കം ചെയ്തു. പാറക്കടവിനു സമീപം ഉടുമ്പഞ്ചിറയിലെ പാറമടയിലാണ് വൻതോതിൽ മാലിന്യം തള്ളിയിരുന്നത്. കഴിഞ്ഞ പതിനഞ്ചിനു രാത്രി പന്ത്രണ്ടിനു  ശേഷമാണ് മാസങ്ങളായി പ്രവർത്തന രഹിതമായി കിടക്കുന്ന പാറമടയിൽ ടൺ കണക്കിന് മാലിന്യം തള്ളിയത്. ഒന്നിലേറെ വാഹനങ്ങളിലാണ് ആശുപത്രി മാലിന്യം ഉൾപ്പെടെയുള്ളവ തള്ളിയതെന്ന് നാട്ടുകാർ പറയുന്നു.
നിരവധി വാഹനങ്ങളിൽ മാലിന്യമെത്തിച്ചതിനാൽ അവ നീക്കം ചെയ്യാൻ കരാർ എടുത്തിട്ടുള്ളവർ ഉപേക്ഷിച്ചു പോയതാണോയെന്ന സംശയമുയർന്നിട്ടുണ്ട്. ഇന്നലെ വാഹനങ്ങളെത്തിച്ച്  മാലിന്യം കോരി മാറ്റി പാറമടക്ക് സമീപമുള്ള കുഴിയിൽ മക്കിട്ട് മൂടി നിർമാർജനം ചെയ്തു. മാലിന്യം തള്ളിയതു സംബന്ധിച്ച് മുവാറ്റുപുഴ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഫോട്ടോ: പാറക്കടവിനു സമീപം ഉടുമ്പഞ്ചിറയിലെ പാറമടയിൽ നിക്ഷേപിച്ച മാലിന്യം നീക്കം ചെയ്യുന്നു
Back to top button
error: Content is protected !!