മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സി.പി.ഐ ജനപ്രതിനിധികളുടെ ഒരു മാസത്തെ ഓണറേറിയം സംഭാവന ചെയ്തു.

മൂവാറ്റുപുഴ: സി.പി.ഐ സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം മൂവാറ്റുപുഴ നിയോജക മണ്ഡലത്തിലെ നഗരസഭ, ഗ്രാമ-ബ്ലോക്ക് പഞ്ചായത്ത് സി.പി.ഐ.ജനപ്രതിനിധികള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു മാസത്തെ ഓണറേറിയം സംഭാവന ചെയ്തു. തുക സി.പി.ഐ മൂവാറ്റുപുഴ മണ്ഡലം സെക്രട്ടറി ടി.എം. ഹാരിസില്‍ നിന്നും ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി കെ.എന്‍.സുഗതന്‍ ഏറ്റുവാങ്ങി. എല്‍ദോ എബ്രഹാം എം.എല്‍.എ, സി.പി.ഐ ജില്ലാ എക്‌സിക്യുട്ടീവ്അംഗം എന്‍.അരുണ്‍, മണ്ഡലം സെക്രട്ടറിയേറ്റ് അംഗങ്ങളായ കെ.എ.നവാസ്, കെ.എ.സനീര്‍ എന്നിവര്‍ സംമ്പന്ധിച്ചു.

ചിത്രം -മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സി.പി.ഐ ജനപ്രതിനിധികള്‍ സംഭാവന ചെയ്യുന്ന ഓണറേറിയം മണ്ഡലം സെക്രട്ടറി ടി.എം. ഹാരിസില്‍ നിന്നും ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി കെ.എന്‍.സുഗതന്‍ ഏറ്റുവാങ്ങുന്നു.

Back to top button
error: Content is protected !!