മുവാറ്റുപുഴ കെഎസ്ആർടിസി ഡിപ്പോ അണുവിമുക്തമാക്കി അഗ്നിശമനസേന

 

മുവാറ്റുപുഴ :കെഎസ്ആർടിസി ഡിപ്പോ അണുവിമുക്തമാക്കി അഗ്നിശമനസേന .നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നും പ്രവാസികളുമായി വിവിധ സ്ഥലങ്ങളിലേക്ക് പോയതിൽ മുവാറ്റുപുഴ ഡിപ്പോയിലെ പത്തോളം ബസുകൾ ഉൾപ്പെട്ടിരുന്നു. ഇതേത്തുടർന്നാണ് മുവാറ്റുപുഴ കെ എസ് ആർ ടി സി ഡിപ്പോയും, ബസ്സുകളും അഗ്നിശമനസേന അംഗങ്ങൾ അണുവിമുക്തമാക്കിയത്.

കൂടാതെ വിവിധ രാജ്യങ്ങളിൽ നിന്നും കപ്പൽ മാർഗം എത്തിച്ചേർന്നവരെ സ്വദേശങ്ങളിൽ എത്തിയ്ക്കുന്നതിനും മുവാറ്റുപുഴ ഡിപ്പോയിലെ ബസുകളുടെ സേവനം ഉപയോഗപ്പെടുത്തിയിട്ടുണ്ട് . സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ കെ ജാഫർഖാന്റെ നേതൃത്വത്തിലുള്ള സംഘമാണ് അണുനശീകരണം നടത്തിയത്. സുരക്ഷയുടെ ഭാഗമായി ഇനിയുള്ള ദിവസങ്ങളിലും പ്രവർത്തനം നടത്തുമെന്നും സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ കെ ജാഫർഖാൻ അറിയിച്ചു

Back to top button
error: Content is protected !!