വികലാംഗ പെൻഷൻ ദുരിതാശ്വാസ നിധിയിലേക്ക് നൽകി; നാടിന് മാതൃകയായി ജിതിൻ സന്തോഷ്.

 

കോതമംഗലം: വികലാംഗ പെൻഷനായി ലഭിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി ജിതിൻ സന്തോഷ്.
ചെറുവട്ടൂർ കല്ലേക്കാട്ട് വീട്ടിൽ ജിതിൻ സന്തോഷാണ് ഈ സത്കർമ്മത്തിലൂടെ നാടിനു മാതൃകയായത്. തനിക്കു ലഭിച്ച 4 മാസത്തെ വികലാംഗ പെൻഷൻ തുകയാണ് ദുരിതാശ്വാസ നിധിയിലേക്ക് നൽകി കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളിയായത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റഷീദ സലീം, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബിന്ദു ജയകുമാർ,സഖാവ് കെ. കെ. ജയകുമാർ എന്നിവരുടെ സാന്നിധ്യത്തിൽ ആന്റണി ജോൺ എം.എൽ.എ. തുക ഏറ്റുവാങ്ങി.

Back to top button
error: Content is protected !!