പത്താം വിവാഹ വാർഷികാഘോഷത്തിനായി കരുതി വച്ച പണം കോവിഡ് പ്രതിരോധത്തിന് നൽകി ദമ്പതികൾ.

കോലഞ്ചേരി: പത്താം വിവാഹ വാർഷികം ആഘോഷമാക്കാൻ കരുതി വച്ച പണം കോവിഡ് പ്രതിരോധത്തിനായി മാറ്റിവെച്ച് ദമ്പതികൾ. കടയിരുപ്പിലെ പ്ലാൻ്റ് ലിപ്പിഡ്സ് ജീവനക്കാരനായ മഴുവന്നൂർ കോനാട്ട് അരുൺ ഗോവിന്ദും ഭാര്യ രഞ്ജിതയും ആണ് ഈ സത്കർമത്തിലൂടെ മാതൃകയായിരിക്കുന്നത്. പതിനായിരം രൂപയോളം വിലമതിക്കുന്ന സാനിറ്റൈസർ പൊലീസിനും കൊച്ചി ധനുഷ്കോടി പാത വഴി ഇന്നലെ പോയ വാഹന ഡ്രൈവർമാർക്കും വിതരണം ചെയ്തു. ഒരു പതിറ്റാണ്ട് ദാമ്പത്യ ജീവിതം പിന്നിടുമ്പോൾ എന്നും ഓർമ്മയിലിരിയ്ക്കാൻ, സമൂഹത്തിനു വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് മഴുവന്നൂർ സ്കൂളിലെ അദ്ധ്യാപിക കൂടിയായ രഞ്ജിതയ്ക്കും നിർബന്ധമുണ്ടായിരുന്നു. തുടർന്ന് ഇരുവരും ആലോചിച്ച് കോവിഡ് പ്രതിരോധത്തിന് തങ്ങൾക്കാവും വിധം കൈത്താങ്ങാകാൻ തീരുമാനിച്ചത്. ഇവരുടെ തീരുമാനത്തിനൊപ്പം സന്തോഷപൂർവ്വം പങ്കു ചേരുകയാണ് മക്കളായ സൂര്യ നാരായണനും, ദേവ നാരായണനും.

Back to top button
error: Content is protected !!