കീഴില്ലത്ത് പൈനാപ്പിൾ ലോഡുമായി വന്ന പിക്കപ്പ് വാൻ മറിഞ്ഞു.

 

മുവാറ്റുപുഴ : കീഴില്ലം ഷാപ്പുംപടിയിൽ പൈനാപ്പിൾ ലോഡുമായി വന്ന പിക്കപ്പ് മറിഞ്ഞു. പെരുമ്പാവൂർ ഭാഗത്തു നിന്നും മുവാറ്റുപുഴയ്ക്ക് വരുകയായിരുന്ന വാഹനം നിയന്ത്രണം നഷ്ടപെട്ട് ടോറസിൽ ഇടിച്ചാണ് മറിഞ്ഞത്. മഴ പെയ്തതു മൂലം തെന്നിക്കിടന്നിരുന്ന റോഡിൽ ഡ്രൈവർ വാഹനം വളക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു .വാഹനത്തിൽ ഡ്രൈവർ മാത്രമാണ് ഉണ്ടായിരുന്നത് .ഉടനെ ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പരിക്ക് ഗുരുതരമല്ല.അപകടത്തെ തുടർന്ന് റോഡിൽ ഒഴുകിയ ഡീസൽ പെരുമ്പാവൂർ അഗ്നിശമന സേന എത്തിയാണ് വൃത്തിയാക്കിയത്.

Back to top button
error: Content is protected !!