നാട്ടിന്‍പുറം ലൈവ്മൂവാറ്റുപുഴ

തഴുവംകുന്ന് ട്രൈബല്‍ കോളനിയില്‍ വൈദ്യുതിയെത്തി.

മൂവാറ്റുപുഴ : കല്ലൂര്‍ക്കാട് പഞ്ചായത്തിലെ തഴുവംകുന്ന് ട്രൈബല്‍ കോളനിയില്‍ വൈദ്യുതിയെത്തി. സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കി വരുന്ന ആശിക്കുന്ന ഭൂമി ആദിവാസികള്‍ക്ക് എന്ന പദ്ധതിയിലൂടെയാണ് തഴവംകുന്നിലെ ആദിവാസി വിഭാഗത്തില്‍പെട്ട ആറ് കുടുംബങ്ങള്‍ക്ക് ഒന്നരയേക്കര്‍ സ്ഥലം ആറ് വര്‍ഷം മുമ്പ് സര്‍ക്കാര്‍ നല്‍കിയത്. ഒരു കുടുംബത്തിന് വീട് നിര്‍മിക്കാന്‍ 10 സെന്‍റ് സ്ഥലവും കൃഷിയാവശ്യത്തിനായി 15 സെന്‍റ് സ്ഥലവും ആറ് കുടുംബങ്ങള്‍ക്ക് ഒന്നരയേക്കര്‍ സ്ഥലവും വീടുമാണ് ഇവര്‍ക്കായി നല്‍കിയത്. കോളനിയിലെ മൂന്ന് വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയായി. മറ്റ് മൂന്ന് വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാകാനുമുണ്ട്. നിര്‍മ്മാണം പൂര്‍ത്തിയായ പുത്തന്‍പുരയ്ക്കല്‍ ബിനോയിയുടെ വീടിന് വൈദ്യുതി കണക്ഷന്‍ നല്‍കികൊണ്ട് പദ്ധതിയുടെ ഉദ്ഘാടനം എല്‍ദോ ഏബ്രഹാം എംഎല്‍എ നിര്‍വ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ലിസി ജോളി, പഞ്ചായത്ത് പ്രസിഡന്‍റ് ഷീന സണ്ണി, കെ.കെ. ജയേഷ്, അസിസ്റ്റന്‍റ് എക്സിക്യുട്ടീവ് എന്‍ജിനീയര്‍ സന്തോഷ് എബ്രഹാം, സബ് എന്‍ജിനീയര്‍ ബിനോയി, ലൈന്‍മാന്‍മാരായ മധു, നസീര്‍ എന്നിവര്‍ പങ്കെടുത്തു.

ഫോട്ടോ …………….
തഴുവംകുന്ന് ട്രൈബല്‍ കോളനിയിലെ പുത്തന്‍പുരയ്ക്കല്‍ ബിനോയിയുടെ വീടിന് വൈദ്യുതി കണക്ഷന്‍ നല്‍കി എല്‍ദോ ഏബ്രഹാം എംഎല്‍എ ഉദ്ഘാടനം നിര്‍വഹിക്കുന്നു.

Tags
Back to top button
error: Content is protected !!
Close