എറണാകുളം ജില്ലാ പഞ്ചായത്ത് അംഗം എൻ. അരുൺ സംവിധാനം ചെയ്യുന്ന ഹ്രസ്വ ചിത്രം മെയ് പതിനേഴിന്.

 

മുവാറ്റുപുഴ : എറണാകുളം ജില്ലാ പഞ്ചായത്ത് അംഗം എൻ. അരുൺ സംവിധാനം ചെയ്യുന്ന ‘അകലം’ എന്ന ഹ്രസ്വ ചിത്രം മെയ് പതിനേഴിന് പ്രേക്ഷകർക്കു മുന്നിലെത്തും. കൊറോണ വൈറസ് വിതച്ച ദുരിത പശ്ചാത്തലമാണ് ചിത്രത്തിന്റെ പ്രമേയം. പ്രൊഫ. പാർവതി ചന്ദ്രന്റേതാണ് തിരക്കഥ.
ചലച്ചിത്ര സംവിധായകരായ എം. എ. നിഷാദ്, സോഹൻ സീനു ലാൽ, ചലച്ചിത്ര താരം സരയൂ മോഹൻ, ബേസിൽ പാമ, വാണി പ്രശാന്ത്, മോഹൻദാസ്, രതീഷ് വിറ്റി, വിജേഷ് കുമാർ, പ്രശാന്ത്, സുനിൽ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.വിനു പട്ടാട്ട് ക്യാമറയും അഖിൽ എ.ആർ. എഡിറ്റിംഗും മിനീഷ് തമ്പാൻ സംഗീതവും നിർവ്വഹിച്ചിരിക്കുന്നു.

Back to top button
error: Content is protected !!