മൂവാറ്റുപുഴയില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഡിജിറ്റല്‍ ലൈബ്രറി ഒരുങ്ങുന്നു……………….


ലൈബ്രറിയ്ക്ക് ഒരു കോടി രൂപയാണ് ചിലവ്…………
————————————-

മൂവാറ്റുപുഴ: മൂവാറ്റുപുഴ നഗരസഭയില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള ലൈബ്രറി ഒരുങ്ങുന്നു. എല്‍ദോ എബ്രഹാം എം.എല്‍.എയുടെ ആസ്തി വികസനഫണ്ടില്‍ നിന്നും അനുവദിച്ച ഒരു കോടി രൂപ മുതല്‍ മുടക്കിയാണ് മൂവാറ്റുപുഴയില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഡിജിറ്റല്‍ ലൈബ്രറി മന്ദിരം നിര്‍മിക്കുന്നത്. നഗര മധ്യത്തിലെ തൊടുപുഴ-മൂവാറ്റുപുഴ റോഡില്‍ നഗരസഭ പാര്‍ക്കിനോട് ചേര്‍ന്ന് പുഴയോരത്താണ് ഇരു നിലകളിലായി അന്താരാഷ്ട്ര നിലവാരത്തില്‍ ഡിജിറ്റല്‍ ലൈബ്രറി മന്ദിരം ഒരുങ്ങുന്നത്്. വിദ്യാഭ്യാസ രംഗത്ത് മൂവാറ്റുപുഴയുടെ യക്ഷസ് സംസ്ഥാന തലത്തിലേയ്ക്ക് ഉയര്‍ത്തിയ വിദ്യാര്‍ത്ഥികള്‍ക്കും, ഉപരിപഠനം നടത്തുന്നവര്‍ക്കും ഐ.എ.എസ്.പരീക്ഷയ്ക്ക് അടയ്ക്കം ഉന്നത വിദ്യാഭ്യാസ രംഗത്തുള്ളവര്‍ക്ക്  സഹായകരമാകുന്ന രീതിയിലുള്ള നിലവരത്തിലാണ് ലൈബ്രറി സ്ഥാപിക്കുന്നത്. സര്‍ക്കാര്‍ ഏജന്‍സിയായ ഹാബിറ്റാറ്റിനാണ് നിര്‍മ്മാണ ചുമതല. ലൈബ്രറിയുടെ നിര്‍മ്മാണത്തിന് മുന്നോടിയായി സ്ഥല പരിശോധന നടത്തി. എല്‍ദോ എബ്രഹാം എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ ഉഷ ശശീധരന്‍ അധ്യക്ഷത വഹിച്ചു.  നഗരസഭ വൈസ് ചെയര്‍മാന്‍ പി.കെ.ബാബുരാജ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സി.എം.സീതി, കൗണ്‍സിലര്‍മാരായ കെ.എ.അബ്ദുല്‍സലാം, കെ.ജെ.സേവ്യാര്‍, പി.വൈ.നൂറുദ്ദീന്‍, നഗരസഭ സെക്രട്ടറി കൃഷ്ണരാജ്, നഗരസഭ എ.ഇ മന്‍സൂര്‍,  ഹാബിറ്റാറ്റ് പ്രതിനിധി വിനോദ് എന്നിവര്‍ സംമ്പന്ധിച്ചു.

ചിത്രം- മൂവാറ്റുപുഴയില്‍ നിര്‍മിക്കുന്ന അന്താരാഷ്ട്ര നിലവാരത്തിലുള്ള ഡിജിറ്റല്‍ ലൈബ്രറി നിര്‍മ്മാണത്തിന് മുന്നോടിയായി നടന്ന സ്ഥല പരിശോധന എല്‍ദോ എബ്രഹാം എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു……………..
Back to top button
error: Content is protected !!