ദുരിതാശ്വാസനിധിയിലേയ്ക്കായി ഡി.വൈ.എഫ്.ഐ. യുടെ 10 രൂപ ചലഞ്ച്.

 

മൂവാറ്റുപുഴ:മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേയ്ക്കായി ഡി.വൈ.എഫ്.ഐ. യുടെ ആഭിമുഖ്യത്തിൽ 10 രൂപ ചലഞ്ച്. മൂവാറ്റുപുഴ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ 157 യൂണിറ്റ് കമ്മിറ്റികൾ ചേർന്ന് പത്ത് ദിവസം നടത്തുന്ന 10 രൂപ ചലഞ്ചിലൂടെയാണ് സംഭാവന സ്വീകരിയ്ക്കുന്നത്. തുടർന്ന് ശേഖരിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് നൽകും. 1413 യൂണിറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ, 220 മേഖലാ കമ്മിറ്റി അംഗങ്ങൾ, 25 ബ്ലോക്ക് കമ്മിറ്റി അംഗങ്ങൾ എന്നിവർ ചലഞ്ച് ഏറ്റെടുക്കും. മുൻ ഡി.വൈ.എഫ്.ഐ. നേതാക്കൾ, പ്രവർത്തകർ, വിവിധ മേഖലയിലുള്ള സുമനസ്സുകൾ എന്നിവരുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.ചലഞ്ചിൽ പങ്കാളിയായി സി. പി. ഐ. എം. സംസ്ഥാന കമ്മിറ്റി അംഗം ഗോപി കോട്ടമുറിയ്ക്കൽ പരിപാടി ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ. ബ്ലോക്ക് സെക്രട്ടറി അനീഷ് എം. മാത്യൂ, പ്രസിഡന്റ് ഫെബിൻ പി. മൂസ, ട്രഷറർ എം. എ. റിയാസ് ഖാൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ചിത്രം
ഡി.വൈ.എഫ്.ഐ. മൂവാറ്റുപുഴ ബ്ലോക്ക് കമ്മിറ്റിയുടെ പത്ത് രൂപ ചലഞ്ച് ഗോപി കോട്ടമുറിയ്ക്കൽ ഉദ്ഘാടനം ചെയ്യുന്നു.

Back to top button
error: Content is protected !!