മഞ്ഞള്ളൂർ പഞ്ചായത്തിലെ ഒന്നാം വാർഡ് ഹോട്ട് സ്പോട്ടായി പ്രഖ്യാപിച്ചു.

 

മുവാറ്റുപുഴ : മഞ്ഞള്ളൂർ പഞ്ചായത്തിലെ ഒന്നാം വാർഡ് ഹോട്ട് സ്പോട്ടായി പ്രഖ്യാപിച്ചു. വാഴക്കുളം ടൗണിന്റെ ഒരു ഭാഗം   ഉൾപെടുന്നതാണ് ഒന്നാം വാർഡ്.കോവിഡ് സ്ഥിരീകരിച്ച കോട്ടയത്ത് റയിൽവേയിൽ ജീവനക്കാരനായ തമിഴ്നാട് സ്വദേശിയുടെ സന്ദർശന ലിസ്റ്റിൽ മഞ്ഞള്ളൂർ ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡും ഉൾപ്പെട്ടതാണ് മഞ്ഞള്ളൂർ പഞ്ചായത്തിലെ ഒന്നാം വാർഡിനെ ഹോട്ട് സ്പോട്ടായി പ്രഖ്യാപിക്കാൻ കാരണമെന്ന് അധികൃതർ പറഞ്ഞു.ഇതേതുടർന്ന് വാഴക്കുളത്തെ കടകളെല്ലാം ഇന്ന് ഉച്ചയോടെ പോലീസ് അടപ്പിച്ചു.നാളെ മുതൽ പരിശോധനകളും,നിയന്ത്രണങ്ങളും കർശനമാക്കുമെന്നും പോലീസ് അറിയിച്ചു.തൊടുപുഴ-മുവാറ്റുപുഴ റോഡ് പൂർണ്ണമായി അടക്കില്ലെന്നും,കർശന പരിശോധന നടത്തി മാത്രമാകും പ്രവേശനം,കൂടാതെ ഒന്നാം വാർഡിലേക്കുള്ള മറ്റ് വഴികൾ അടക്കും.

 

 

Back to top button
error: Content is protected !!