രണ്ടര മാസമായി പൂട്ടിക്കിടന്ന ഹോട്ടലിൽ ഉൾപ്പെടെ കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ച യുവതി സന്ദർശിച്ചെന്ന “വ്യാജ സന്ദേശം ” പ്രചരിപ്പിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.

 

മുവാറ്റുപുഴ:രണ്ടര മാസമായി പൂട്ടിക്കിടന്ന ഹോട്ടലിൽ ഉൾപ്പെടെ കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ച യുവതി സന്ദർശിച്ചെന്ന വ്യാജ സന്ദേശം  പ്രചരിപ്പിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.മീങ്കുന്നം സ്വദേശി  ജിതിൻ ജോസ്(26)നെയാണ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞദിവസം അന്യ സംസ്ഥാനത്തു നിന്നെത്തി ക്വാറന്റൈനിൽ കഴിഞ്ഞിരുന്ന മുവാറ്റുപുഴ സ്വദേശിനിയായ യുവതിക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.ഈ വാർത്ത പോസ്റ്റ് ചെയ്ത പ്രാദേശിക ചാനലിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കമന്റായി, ഈ യുവതി നഗരത്തിൽ നിരവധി കടകളിൽ എത്തിയിരുന്നതായും,നഗരത്തിലെ ഇരുപതോളം കടകളുടെ പേരുകൾ അടക്കം ഇയാൾ കുറിച്ചു.ഇതോടെ കംമെന്റിന്റെ സ്ക്രീൻഷോട്ട് ഉൾപ്പെടെ നിരവധിയാളുകൾ ഷെയർ ചെയ്തു.യുവാവ് തയ്യാറാക്കിയ വ്യാജ റൂട്ട് മാപ്പ് വ്യാപകമായി പ്രചരിച്ചതോടെ കംമെന്റിൽ കുറിച്ച വ്യാപാര കേന്ദ്രങ്ങളിൽ ആളുകൾ കയറാതായി.വ്യാജ പ്രചാരണത്തിന്റെ പേരിൽ കച്ചവടം നിലച്ചതോടെ വ്യാപാരികൾ പരാതി നൽകി .ഇതേത്തുടർന്ന് പോലീസ് അന്വേഷണം നടത്തി പിടികൂടുകയായിരുന്നു.വ്യാജപ്രചാരണത്തിന്റെ പേരിൽ ഇന്നലെയും ഇന്നും  നടത്താനിരുന്ന വിവിധ പരിപാടികൾ മാറ്റിവച്ചു.മുവാറ്റുപുഴന്യൂസിന്റെ adminonly whatsapp ഗ്രൂപ്പിൽ ചേരുവാൻ ക്ലിക്ക് ചെയ്യൂ

 

 

.

Back to top button
error: Content is protected !!