ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് ആ​ര​ക്കു​ഴ സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാങ്കിന്റെ സം​ഭാ​വ​ന

മു​വാ​റ്റു​പു​ഴ: കോ​വി​ഡ്-19 പ്ര​തി​രോ​ധ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് ആ​ര​ക്കു​ഴ സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് സം​ഭാ​വ​ന ന​ല്‍​കി. 9,04,068 രൂ​പ​യു​ടെ ചെ​ക്ക് ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ടോ​മി വ​ള്ള​മ​റ്റം, മൂ​വാ​റ്റു​പു​ഴ അ​സി​സ്റ്റ​ന്‍റ് ര​ജി​സ്ട്രാ​ര്‍ വി​ജ​യ​കു​മാ​റി​ന് കൈ​മാ​റി. ബോ​ര്‍​ഡ് അം​ഗ​ങ്ങ​ളാ​യ സി​ബി തൊ​ട്ടി​പ​റ​ന്നോ​ലി​ല്‍, ബാ​ല​കൃ​ഷ്ണ​ന്‍ പു​ന്ന​ക്കു​ഴി, സെ​ക്ര​ട്ട​റി സി​ബി മാ​ത്യു കു​ഴി​ക​ണ്ണി​യി​ല്‍, യൂ​ണി​റ്റ് ഇ​ന്‍​സ്പെ​ക്ട​ര്‍ ദി​നേ​ശ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. ബി​പി​എ​ല്‍ ലി​സ്റ്റി​ല്‍​പെ​ട്ട ബാ​ങ്ക് അം​ഗ​ങ്ങ​ള്‍​ക്ക് സൗ​ജ​ന്യ​മാ​യി ഭ​ക്ഷ്യ​ധാ​ന്യ കി​റ്റ് വി​ത​ര​ണം ചെ​യ്യു​വാ​ന്‍ ഭ​ര​ണ​സ​മി​തി തീ​രു​മാ​ന​മെ​ടു​ത്തു.

Back to top button
error: Content is protected !!