ബാർബർ ഷോപ്പുകൾക്ക് തുറന്ന് പ്രവർത്തിക്കാൻ അനുമതി ലഭിച്ചത് തൊഴിലാളികൾക്ക് ആശ്വാസമായി

മുവാറ്റുപുഴ: കർശന നിയന്ത്രണങ്ങളോടെ ആഴ്ചയിൽ രണ്ട് ദിവസം ബാർബർ ഷോപ്പുകൾക്ക് തുറന്ന് പ്രവർത്തിക്കാൻ സംസ്ഥാന സർക്കാർ അനുമതി നൽകിയത് തൊഴിലാളികൾക്ക് ആശ്വാസമായി.ജില്ലയിലെ എല്ലാ ബാർബർ ഷോപ്പുകളും ഏപ്രിൽ 25,26,മെയ് 2,3 തീയതികളിൽ തുറന്നു പ്രവർത്തിക്കും .രാജ്യം ലോക്ക് ഡൗണിലേക്ക് പ്രവേശിക്കുന്നതിന് മുന്നേ സുരക്ഷാർത്ഥം ബാർബർ ഷോപ്പുകൾ അസോസിയേഷൻ തീരുമാനത്തിൽ അടച്ചിരുന്നു. തുറക്കാൻ അനുമതി നൽകിയതോടെ കർശന മാർഗ നിർദേശങ്ങളാണ് ഭരണകൂടം മുന്നോട്ടുവച്ചിരിക്കുന്നത്.ഷോപ്പിന് പുറത്ത് വെള്ളം,ഹാൻഡ് വാഷ്,സാനിട്ടൈസെർ,ടിഷ്യു പേപ്പർ എന്നിവ കരുതുക, സാനിറ്റേഷൻ ചെയ്യാത കസ്റ്റമേഴ്സിനെ കടയിൽ പ്രവേശിപ്പിക്കരുത് ,രണ്ടുപേരിൽ കൂടുതൽ കടയിൽ പാടില്ല,ശാരീരിക അകലം പാലിക്കണം,ബാക്കി വരുന്ന കസ്റ്റമേഴ്സിനെ ഒരു മിനിമം അകലം പാലിച്ചു പുറത്തു വെയ്റ്റ് ചെയ്യാൻ നിർദേശം നൽകുക, അവർക്ക് ഇരിക്കാൻ കസേര ഷോപ്പിന് പുറത്ത് ഇട്ടു കൊടുക്കുക, ഒരാളുടെ ജോലി കഴിഞ്ഞാൽ ജോലി ചെയ്യുന്ന വ്യക്തി സ്വയം കൈ കഴുകി, കസേരയും ,ഉപകരണങ്ങളും വൃത്തിയാക്കി സാനിറ്റെസ് ചെയ്തതിനു ശേഷം മാത്രം അടുത്തയാളെ ക്ഷണിക്കുക.ആവശ്യാനുസരണം മുണ്ട് ,ടൗവൽ, എന്നിവ കരുതണം, എസി പ്രവർത്തിപ്പിക്കാൻ പാടില്ല, ജോലി ചെയ്യുന്നവർ മാസ്‌ക്, എപ്രൺ, ഗ്ലൗസ് ധരിക്കുക എന്നിങ്ങനെ കർശന നിർദ്ദേശങ്ങളാണ് തൊഴിലാളികൾക്ക് നൽകിയിരിക്കുന്നത് എന്ന്‌ കെ .എസ്.ബി.എ. എറണാകുളം ജില്ലാ പ്രസിഡന്റ് കെ. എൻ. അനിൽ ബിശ്വാസ്, സെക്രട്ടറി കെ. എ. ശശി, ട്രഷറർ എം. ജെ. അനു എന്നിവർ പറഞ്ഞു..

Back to top button
error: Content is protected !!