മൂവാറ്റുപുഴയിൽ 1000 – കേന്ദ്രങ്ങളിൽ പച്ചക്കറി കൃഷിയുമായി എഐവൈഎഫ്

മൂവാറ്റുപുഴ: ജീവനം ഹരിത സമ്യദ്ധി പദ്ധതിയുടെ ഭാഗമായി മൂവാറ്റുപുഴയിൽ ആയിരം കേന്ദ്രങ്ങളിൽ എ ഐ വൈ എഫ് പച്ചക്കറി കൃഷി നടത്തുന്നു.
ലോക്ക് ഡൗൺ കാലത്ത് സംസ്ഥാനത്ത് പതിനായിരം കേന്ദ്രങ്ങളിൽ കൃഷി ഒരുക്കാനുള്ള എഐവൈഎഫ് സംസ്ഥാന കമ്മറ്റിയുടെ തീരുമാനപ്രകാരമാണ് പദ്ധതി മൂവാറ്റുപുഴയിൽ ആരംഭിച്ചത്
 മൂവാറ്റുപുഴ മണ്ഡലം കമ്മറ്റിയുടെ അഭിമുഖ്യത്തിൽ അവോലി പഞ്ചയത്ത് കമ്മിറ്റി ഒരുക്കിയ കൃഷിയിടത്തിൽ   പച്ചക്കറിതൈകൾ നട്ടു കൊണ്ട് മണ്ഡലത്തല ഉൽഘാടനം  സംസ്ഥാന ജോ:സെക്രട്ടറിയും ജില്ലാ പഞ്ചായത്ത് അംഗവുമായ  എൻ.അരുൺ നിർവഹിച്ചു .ലോക്ക്ഡൗൺ കാലത്തെ അനുഭവത്തിന്റെ അടിസ്ഥാനത്തിൽ ഭാവിയിലേക്ക് ഭക്ഷ്യ ദൗർലഭ്യമുണ്ടായാൽ നേരിടാൻ സംസ്ഥാനത്തെ സ്വയംപര്യാപ്തമാക്കണെമെന്നും ,അതിനായി യുവജനങ്ങൾ  കാർഷിക മേഖലയിലേക്ക് കടന്ന് വരണമെന്നും എൻ.അരുൺ പറഞ്ഞു.
മണ്ഡലം പ്രസിഡണ്ട് ജോർജ് വെട്ടിക്കുഴി അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി കെ ബി നിസാർ സൈജൽ പാലിയത്ത് അനസ് മുഹമ്മദ് ഖലീൽ ചിറപ്പാടി എന്നിവർ സംബന്ധിച്ചു.
           എ ഐ വൈ എഫ്
സ്ഥാപക ദിനമായ മെയ് മൂന്നിന്ന് എല്ലാ യൂണിറ്റുകളിലും തരിശ് ഭൂമികളിലടക്കം വ്യാപകമായി   പച്ചക്കറി, വാഴ ,കിഴങ്ങുവർഗ്ഗങ്ങൾ ഉൾപ്പെടെയുള്ള കൃഷികൾ നടത്തുമെന്ന് മണ്ഡലം പ്രസിഡണ്ട് ജോർജ് വെട്ടിക്കുഴി സെക്രട്ടറി കെ ബി നിസാർ എന്നിവർ അറിയിച്ചു.
ചിത്രം – ജീവനം ഹരിത സമ്യദ്ധി പദ്ധതിയുടെ ഭാഗമായി മൂവാറ്റുപുഴ  മണ്ഡലതല ഉദ്ഘാടനം അവോലിയിൽ ഒരുക്കിയ കൃഷിയിടത്തിൽ   വാഴ നട്ട്സം കൊണ്ട് സംസ്ഥാ ന ജോ:സെക്രട്ടറിയും ജില്ലാ പഞ്ചായത്ത് അംഗവുമായ  എൻ.അരുൺ നിർവഹിക്കുന്നു…
Back to top button
error: Content is protected !!